നസ്രിയ ആദ്യമായി തെലുങ്ക് സിനിമയില്‍ നായികയാകുകയാണ്. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിലാണ് നസ്രിയ നായികയാകുന്നത്. നാനിയാണ് ചിത്രത്തിലെ നായകൻ.
ഒരു റൊമാന്റിക് കോമഡി ചിത്രമായ 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടി നസ്രിയ ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

നസ്രിയയെ തെലുങ്ക് ഭാഷയില്‍ ഡബ്ബ് ചെയ്യുമ്പോള്‍ കുഴങ്ങുന്നതാണ് വീഡിയോയില്‍. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു.
നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന 'അണ്ടേ സുന്ദരാനികി' ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.
'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
'അണ്ടേ സുന്ദരാനികി'യില്‍ താൻ തന്നെയാണ് തെലുങ്കില്‍ ഡബ്ബ് ചെയ്‍തതതെന്ന് അടുത്തിടെ നദിയ മൊയ്‍തു അറിയിച്ചിരുന്നു. 'അണ്ടേ സുന്ദരാനികി'യില്‍ ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.
Content Highlight: 'Ande Sundaraniki' dubbing video out





























