---
title: "ഒരു കുഞ്ഞുവേണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു, നിര്‍മ്മാതാവിന്റെ തുറന്നുപറച്ചില്‍ വൈറല്‍"
english_title: "samantha want a baby , the words director goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4447/samantha-want-a-baby-the-words-director-goes-viral"
published_at: "2021-10-10T16:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162c92920047_samantha.jpg"
keywords: []
---

# ഒരു കുഞ്ഞുവേണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു, നിര്‍മ്മാതാവിന്റെ തുറന്നുപറച്ചില്‍ വൈറല്‍

> **Lead Summary:** പ്രണയിച്ച് വിവാഹിതരായവരാണ് സമാന്തയും നാഗചൈതന്യയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഇരുവരുടെയും വേര്‍പിരിയലാണ് . തുടര്‍ന്ന്‍ ഒട്ടനവധി വാര്‍ത്തകളാണ് പുറത്തുവരുന്നത് . വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയം തിരിച്ചറിഞ്ഞത്. പ്രണയം പരസ്യമാക്കി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷവും സമാന്ത സിനിമയില്‍ സജീവമായിരുന്നു. പ്രേക്ഷകരുടെ പ്രിയ താരദമ്പതികളുടെ വിശേഷങ്ങളെല്ലാം ആരാധകരും അറിയുന്നുണ്ടായിരുന്നു.

## Article Content

പ്രണയിച്ച് വിവാഹിതരായവരാണ് സമാന്തയും നാഗചൈതന്യയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഇരുവരുടെയും വേര്‍പിരിയലാണ് . തുടര്‍ന്ന്‍ ഒട്ടനവധി വാര്‍ത്തകളാണ് പുറത്തുവരുന്നത് . വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയം തിരിച്ചറിഞ്ഞത്. പ്രണയം പരസ്യമാക്കി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷവും സമാന്ത സിനിമയില്‍ സജീവമായിരുന്നു. പ്രേക്ഷകരുടെ പ്രിയ താരദമ്പതികളുടെ വിശേഷങ്ങളെല്ലാം ആരാധകരും അറിയുന്നുണ്ടായിരുന്നു.

അടുത്തിടെയായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. വിവാഹമോചനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സങ്കടം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. നിങ്ങള്‍ പിരിയേണ്ടവരല്ല, തീരുമാനം പുന:പരിശോധിക്കൂ, ഇനിയും സമയമുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സമാന്തയ്ക്ക് വേറൊരു പ്രണയമുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. അമ്മയാവുന്നതിനോട് താല്‍പര്യമില്ല, നിരവധി തവണ നടി അബോര്‍ഷന് വിധേയയായെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. കുപ്രചാരണങ്ങള്‍ വര്‍ധിച്ചതോടെയായിരുന്നു രൂക്ഷ പ്രതികരണവുമായി നടി നേരിട്ടെത്തിയത്.

വിവാഹമോചനം എളുപ്പമുള്ള കാര്യമല്ലെന്നും മാനസികമായ് അസ്വസ്ഥതയുണ്ടെന്നും, ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയെന്നുമായിരുന്നു സമാന്ത പ്രതികരിച്ചത്. വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ സമാന്ത തീരുമാനിച്ചിരുന്നു. ശാകുന്തളം സിനിമയ്ക്കായി സമീപിച്ചപ്പോള്‍ ഇതേക്കുറിച്ച് തങ്ങളോട് പറഞ്ഞിരുന്നുവെന്നായിരുന്നു നിര്‍മ്മാതാവായ നീലിമ ഗുണ പറഞ്ഞത്. പിതാവിനൊപ്പമായാണ് അന്ന് സമാന്തയെ കാണാന്‍ പോയത്. ശാകുന്തളത്തിന്റെ കഥ സമാന്തയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു.

ഓഗസ്റ്റിനുള്ളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. അമ്മയാവാനുള്ള തയ്യാറെടുപ്പുകളും അതിന് ശേഷം കുടുംബ ജീവിതത്തിനായി മുഴുവന്‍ സമയവും നീക്കി വെക്കാനുമായിരുന്നു സമാന്തയുടെ പ്ലാന്‍ എന്നുമായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. സമാന്തയും നാഗചൈതന്യയും ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

4ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കവെയായിരുന്നു ഇരുവരും വേര്‍പിരിയുന്നതിനെക്കുറിച്ച് അറിയിച്ചത്. സ്ത്രീകള്‍ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടുന്നു, പുരുഷന്‍മാര്‍ ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടുന്നതുമില്ല, സമൂഹമെന്ന നിലയില്‍ അടിസ്ഥാനപരമായി ധാര്‍മികതയില്ലെന്നായിരുന്നു ഇടയ്ക്ക് സമാന്ത കുറിച്ചത്. വിവാഹമോചനം അറിയിച്ചതിന് ശേഷമായുള്ള സമാന്തയുടെ കുറിപ്പുകളെല്ലാം വൈറലായി മാറിയിരുന്നു. 10 വർഷമായുള്ള സൗഹൃദം ഇനിയും തങ്ങൾക്കിടയിൽ നിലനിൽക്കുമെന്നായിരുന്നു സമാന്ത പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/4447/samantha-want-a-baby-the-words-director-goes-viral)