---
title: "സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ"
english_title: "The words of father Shah Rukh Khan in an earlier interview about Suhana are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44424/the-words-of-father-shah-rukh-khan-in-an-earlier-interview-about-suhana-are-now-going-viral"
published_at: "2022-05-23T10:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b18339faae_suhana.jpg"
keywords: []
---

# സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

> **Lead Summary:** ബോളിവുഡ് താരപുത്രിമാരിൽ ഏറ്റവും കൂടുതൽ‌ ആരാധകരുള്ളത് സുഹാന ഖാനാണ്. താരപുത്രിയുടെ സോഷ്യൽമീഡിയ പേജിൽ പോലും അത് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

## Article Content

ബോളിവുഡ് താരപുത്രിമാരിൽ ഏറ്റവും കൂടുതൽ‌ ആരാധകരുള്ളത് സുഹാന ഖാനാണ്. താരപുത്രിയുടെ സോഷ്യൽമീഡിയ പേജിൽ പോലും അത് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ മക്കളിൽ സുഹാനയാണ് തന്നെ ശകാരിക്കാറുള്ളതെന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്. പലപ്പോഴും സുഹാന പറയുന്നത് കേട്ട് താനും ഭാര്യ ​ഗൗരിയും അന്തംവിട്ട് നിന്നിട്ടുണ്ടെന്നും ഷാരൂഖ് ഖാൻ പറയുന്നു. 'ഉറങ്ങാതെ ബിസിനസുമായോ മറ്റോ ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്ത് ഞാൻ രാത്രി കാലങ്ങളിൽ ഇരിക്കാറുണ്ട്.

ചില സമയങ്ങളിൽ ഭാര്യ ​ഗൗരിയും ഒപ്പമുണ്ടാകും. അങ്ങനെയിരിക്കെ കുറച്ച് വർഷം മുമ്പ് ഒരു രാത്രി സുഹാന ഇത് ശ്രദ്ധിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു.'

'ഉറങ്ങാതിരുന്ന് ജോലികൾ ചെയ്യുന്നതിന് അവൾ എന്നെ നന്നായി ശകാരിച്ചു. ഞാനും ​ഗൗരിയും സുഹാന പറയുന്നത് കേട്ട് പരസ്പരം അമ്പരന്ന് നോക്കി. ശരിക്കും ഞാൻ ഭയന്നുവെന്ന് വേണമെങ്കിൽ പറയാം.

അവൾ പ്രായം കൊണ്ട് ചെറുതാണെങ്കിലും അവളുടെ ശബ്ദത്തിൽ പക്വതയുണ്ടായിരുന്നു' ഏകമകളെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/44424/the-words-of-father-shah-rukh-khan-in-an-earlier-interview-about-suhana-are-now-going-viral)