---
title: "'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം "
english_title: "'How many times have you acted in a bedroom scene?'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44374/how-many-times-have-you-acted-in-a-bedroom-scene"
published_at: "2022-05-22T22:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a6b06acbd0_malavika.jpg"
keywords: []
---

# 'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം 

> **Lead Summary:** **ദു**ല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനന്‍. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായ നടി ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ചു. പലപ്പോഴും കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെയാണ് മാളവിക വാര്‍ത്തകളില്‍ നിറയാറുള്ളത്.

## Article Content

**ദു**ല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനന്‍. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായ നടി ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ചു. പലപ്പോഴും കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെയാണ് മാളവിക വാര്‍ത്തകളില്‍ നിറയാറുള്ളത്.

എന്നാല്‍ തന്നെ വിമര്‍ശിക്കാന്‍ വന്ന ആരാധകന് കിടിലന്‍ മറുപടി പറഞ്ഞ നടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കാറുള്ള മാളവിക വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പ്രൊഫഷണല്‍ ജീവിതത്തെ കുറിച്ചുമൊക്കെ പറയാറുണ്ട്.

ചിലപ്പോള്‍ ആരാധകര്‍ക്ക് വേണ്ടി 'ക്യൂ ആന്‍ഡ് എ' സെഗ്മെന്റ് നടത്തുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. അത്തരത്തില്‍ നടത്തിയ ചോദ്യോത്തര പംക്തിയിലാണ് മാളവിക അഭിനയിച്ച ബെഡ് റൂം സീനിനെ പറ്റിയുള്ള ചോദ്യം വരുന്നത്. സാധാരണ ആരാധകര്‍ നടിമാരോട് ചോദിക്കാറുള്ളത് പോലെ അനേകം ചോദ്യങ്ങളാണ് മാളവികയ്ക്കും നേരിടേണ്ടി വന്നത്.

കുറച്ച്‌ പേര് സിനിമയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ കൂടുതല്‍ പേരും വ്യക്തി ജീവിതത്തെ കുറിച്ചാണ് ചോദിച്ചത്. നടിയുടെ പ്രണയവും വിവാഹവുമൊക്കെ ചോദ്യമായി വന്നെങ്കിലും അതിലേറ്റവും ശ്രദ്ധേയം മാരന്‍ എന്ന സിനിമയെ പറ്റിയുള്ള ചോദ്യമാണ്. ധനുഷ് നായകനായി അഭിനയിച്ച തമിഴിലെ ഹിറ്റ് സിനിമയാണ് മാരന്‍.

മാളവിക മോഹനന്‍ ആണ് നായികയായിട്ടെത്തിയത്. ചിത്രത്തില്‍ ധനുഷിനൊപ്പം മാളവിക കിടപ്പറ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. ഇത് പുറത്ത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. 'മാരനിലെ കിടപ്പറ രംഗം എത്ര തവണ ടേക്ക് എടുത്താണ് ചിത്രീകരിച്ചത്' എന്നാണ് ഒരാള്‍ നടിയോട് ചോദിച്ചത്.

വളരെ പെട്ടെന്ന് തന്നെ നടി അതിന മറുപടി പറയുകയും ചെയ്തു. 'നിങ്ങളുടെ തലയുടെ ഉള്‍ഭാഗം തീര്‍ച്ചയായും ഒരു ദുഃഖകരമായ സ്ഥലമാണ്' എന്നാണ് മാളവികയുടെ മറുപടി. ആവശ്യമില്ലാത്ത ചോദ്യത്തിന് മാളവിക നല്‍കിയ ശക്തമായ മറുപടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ വൈറലാവുന്നത്.

ഇത്തരക്കാര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന മികച്ച മറുപടിയാണ് മാളവിക പറഞ്ഞതെന്നാണ് ആശംസകള്‍ അറിയിച്ചെത്തിയ ആരാധകര്‍ പറയുന്നത്.കണ്ണൂര്‍ സ്വദേശിനിയാണെങ്കിലും മാളവിക വളര്‍ന്നതൊക്കെ മുംബൈയിലാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/44374/how-many-times-have-you-acted-in-a-bedroom-scene)