---
title: "സമൂഹത്തിന് നല്ലത് വരാൻ ലിംഗം മുറിച്ചുമാറ്റി യുവാവ്; സംഭവിച്ചത് "
english_title: "Young man cutting off his penis to be better for society; Occurred"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44353/young-man-cutting-off-his-penis-to-be-better-for-society-occurred"
published_at: "2022-05-22T20:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a4c454bb34_penis.jpg"
keywords: []
---

# സമൂഹത്തിന് നല്ലത് വരാൻ ലിംഗം മുറിച്ചുമാറ്റി യുവാവ്; സംഭവിച്ചത് 

> **Lead Summary:** കഞ്ചാവ് ലഹരിയിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. എംഡി സഹജുൽ അലി എന്ന യുവാവാണ് കഞ്ചാവ് വലിച്ച ശേഷം ലിം​ഗം മുറിച്ചുമാറ്റിയത്. ആസാമിലെ സോനിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിലാണ് സംഭവം.

## Article Content

കഞ്ചാവ് ലഹരിയിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. എംഡി സഹജുൽ അലി എന്ന യുവാവാണ് കഞ്ചാവ് വലിച്ച ശേഷം ലിം​ഗം മുറിച്ചുമാറ്റിയത്. ആസാമിലെ സോനിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിലാണ് സംഭവം.

അലി മാനസികമായി അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്. കഞ്ചാവ് വലിക്കുകയും മനോവിഭ്രാന്തിയുടെ അവസ്ഥയിൽ ലിംഗം മുറിച്ചുമാറ്റുകയുമാണ് അലി ചെയ്തതു. വർഷങ്ങളായി അലി കഞ്ചാവ് മാത്രമല്ല മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ച് വരുന്നു. 'സമൂഹത്തിന്റെ നന്മ'യ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് അലി പറഞ്ഞു.

തന്റെ മതത്തിൽ കഞ്ചാവ് വലിക്കുന്നത് പാപമായാണ് കണക്കാക്കുന്നതെന്ന് അലി വിശദീകരിച്ചു. 2003-ൽ ഒരിക്കൽ സിംഹത്തോടൊപ്പം ഒരു രാത്രി ചിലവഴിച്ചത് ഉൾപ്പെടെ നിരവധി വിചിത്രമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നുവെന്ന് അലിയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/44353/young-man-cutting-off-his-penis-to-be-better-for-society-occurred)