---
title: "ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല: വിജയ് ബാബുവിനെതിരെ താരം "
english_title: "It was not right to reveal the name of the victim: the player against Vijay Babu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44338/it-was-not-right-to-reveal-the-name-of-the-victim-the-player-against-vijay-babu"
published_at: "2022-05-22T19:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a3d372250b_durgga.jpg"
keywords: []
---

# ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല: വിജയ് ബാബുവിനെതിരെ താരം 

> **Lead Summary:** **ന**ടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുർ​ഗ കൃഷ്ണ.ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു.

## Article Content

**ന**ടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുർ​ഗ കൃഷ്ണ.ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു.

പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു. ഉടൽ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.

**

**

**ദുര്‍ഗയുടെ വാക്കുകള്‍ **

വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും.

എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/44338/it-was-not-right-to-reveal-the-name-of-the-victim-the-player-against-vijay-babu)