---
title: "കൂടെ അഭിനയിച്ച ആ നടനോട് പ്രണയം തോന്നിയിട്ടുണ്ട്; മമ്ത മോഹൻദാസ്"
english_title: "Mamta Mohandas' new interview is going viral now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44307/mamta-mohandas-new-interview-is-going-viral-now"
published_at: "2022-05-22T15:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a0688cb1e1_mamtha.jpg"
keywords: []
---

# കൂടെ അഭിനയിച്ച ആ നടനോട് പ്രണയം തോന്നിയിട്ടുണ്ട്; മമ്ത മോഹൻദാസ്

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മമ്ത മോഹൻദാസ് . നിരവധി ആരാധകർ ഇവർക്ക് ഉണ്ടാവും. വർഷങ്ങളായി മലയാളത്തിൽ അടക്കം പല ഭാഷകളിലും സജീവമാണ് മമ്ത. തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള നടിയാണ് ഇവർ. മലയാളത്തിൽ ജനഗണമന എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയത്.

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മമ്ത മോഹൻദാസ് . നിരവധി ആരാധകർ ഇവർക്ക് ഉണ്ടാവും. വർഷങ്ങളായി മലയാളത്തിൽ അടക്കം പല ഭാഷകളിലും സജീവമാണ് മമ്ത. തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള നടിയാണ് ഇവർ. മലയാളത്തിൽ ജനഗണമന എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയത്.

പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. തീയേറ്ററിൽ മികച്ച പ്രകടനമാണ് ചിത്രം നടത്തിയത്. ഇപ്പോഴിതാ കൂടെ അഭിനയിച്ച നടനെക്കുറിച്ച് പറയുകയാണ് മമ്ത മോഹൻദാസ്. കൂടെ അഭിനയിച്ച ആ നടനോട് പ്രണയം തോന്നിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചു. അതിന് ഉണ്ട് എന്നായിരുന്നു മമ്ത മറുപടി നൽകിയത്. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ല എന്നും താരം വ്യക്തമാക്കി.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം നൽകിയ മറ്റൊരു അഭിമുഖം ഏറെ വിവാദം ആയിരുന്നു. സ്ത്രീകൾ എത്രകാലം ഇരവാദം പറഞ്ഞു നടക്കുമെന്നായിരുന്നു താരം നടത്തിയ പരാമർശം.

ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ വിമർശനങ്ങളാണ് ഉയർന്നത്. സിനിമയിൽ സജീവമാണ് താരം ഇപ്പോൾ. സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവം. ഇടയ്ക്കൊക്കെ പല വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/44307/mamta-mohandas-new-interview-is-going-viral-now)