---
title: "ഈ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തു? മറുപടി നല്‍കി താരം "
english_title: "How long did it take to shoot this bedroom scene? The actor replied"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44242/how-long-did-it-take-to-shoot-this-bedroom-scene-the-actor-replied"
published_at: "2022-05-22T08:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289ab2a3edac_mlavika.jpg"
keywords: []
---

# ഈ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തു? മറുപടി നല്‍കി താരം 

> **Lead Summary:** സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെയ്ക്കുന്ന താരമാണ് മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം ഒരാള്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരുന്നു. മാരന്‍ എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം.

## Article Content

സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെയ്ക്കുന്ന താരമാണ് മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം ഒരാള്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരുന്നു. മാരന്‍ എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം.

സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് ചുട്ട മറുപടി നല്‍കാന്‍ നടി മറന്നില്ല. 'ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല' എന്നായിരുന്നു മാളവികയുടെ പ്രതികരണം.

മാളവികയുടെ അഭിനയത്തെയും ഒരാള്‍ വിമര്‍ശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമര്‍ശനം.

ഇതിനും നടി മറുപടി നല്‍കി. ട്വിറ്ററില്‍ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/44242/how-long-did-it-take-to-shoot-this-bedroom-scene-the-actor-replied)