logo

വിവാഹ വിശേഷം പങ്കുവച്ച് ആതിര മാധവ്

Published at Nov 12, 2020 10:07 AM വിവാഹ വിശേഷം പങ്കുവച്ച് ആതിര മാധവ്

 ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ  പ്രിയ പരമ്പരകളില്‍ ഒന്നാണ് 'കുടുംബവിളക്ക്'. അതിലെ കഥാപാത്രങ്ങള്‍ക്കുമുണ്ട് ആ ജനപ്രീതി. അത്തരത്തിലൊരു കഥാപാത്രമാണ് ആതിര മാധവ് അവതരിപ്പിക്കുന്ന 'അനന്യ'. സോഷ്യല്‍ മീഡിയയില്‍ സജീവമായുള്ള ആതിര, തന്‍റെ ജീവിതത്തിലെ ഒരു പ്രധാന വിശേഷം നേരത്തേ ആരാധകരുമായി പങ്കുവച്ചിരുന്നു. ഒന്‍പതാം തീയ്യതി ആയിരുന്നു ആതിരയുടെ വിവാഹം. വിവാഹത്തിന്‍റെ സന്തോഷം ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ ആതിര പങ്കുവച്ചു.


രാജീവ് മേനോന്‍ ആണ് ആതിരയുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. വണ്‍ പ്ലസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് രാജീവ്. നീണ്ട പ്രണയകാലത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഹല്‍ദി ദിനത്തിലെ ചിത്രങ്ങളും വിവാഹവസ്ത്രത്തിലുള്ള വ്യത്യസ്തമായ ഡാന്‍സ് വീഡിയോയുമൊക്കെ ആതിര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രമായെത്തി കഥ പുരോഗമിക്കവെ പ്രേക്ഷകരുടെ പ്രിയകഥാപാത്രമായി മാറിയ ഒന്നാണ് 'കുടുംബവിളക്കി'ലെ അനന്യ. സിനിമാതാരം മീര വാസുദേവ് സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയില്‍ അവരുടെ മരുമകളായാണ് ആതിര എത്തുന്നത്.

'Family Lantern' is one of the favorite series of television serial lovers. Its characters also have that popularity

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories