---
title: "'മമ്മൂക്കയുമായുള്ള സിനിമ ഉണ്ടാകും'; ജീത്തു ജോസഫ്"
english_title: "'There will be a movie with Mammootty'; Jeethu Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44176/there-will-be-a-movie-with-mammootty-jeethu-joseph"
published_at: "2022-05-21T19:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288edb85b817_mammootty.jpg"
keywords: []
---

# 'മമ്മൂക്കയുമായുള്ള സിനിമ ഉണ്ടാകും'; ജീത്തു ജോസഫ്

> **Lead Summary:** മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച ജീത്തു തിരക്കഥാകൃത്തായും നിര്‍മാതാവായും തിളങ്ങിയിരുന്നു.

## Article Content

മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച ജീത്തു തിരക്കഥാകൃത്തായും നിര്‍മാതാവായും തിളങ്ങിയിരുന്നു.

മോഹൻലാലിന്റെ ട്വൽത്ത് മാൻ ആണ് ജീത്തുവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ഈ അവസരത്തിൽ മമ്മൂട്ടിയുമായി(Mammootty) സിനിമ ചെയ്യണം എന്നുള്ളത് തന്റെ നടക്കാത്ത സ്വപ്നമാണെന്ന് പറയുകയാണ് സംവിധായകൻ. ”മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്.

ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല,” ജീത്തു ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ട്വൽത്ത് മാൻ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. റാം, എമ്പുരാൻ, എലോൺ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പുഴുവാണ് മമ്മൂട്ടിയുതേടായി പുറത്തിറങ്ങിയ ചിത്രം. ന​വാ​ഗതയായ റത്തീന ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/44176/there-will-be-a-movie-with-mammootty-jeethu-joseph)