---
title: "'പ്രിയപ്പെട്ട ലാലിന്'; പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടി"
english_title: "Mammootty wishes Mohanlal a happy birthday."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44095/mammootty-wishes-mohanlal-a-happy-birthday"
published_at: "2022-05-21T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62889b084d0ee_.jpg"
keywords: []
---

# 'പ്രിയപ്പെട്ട ലാലിന്'; പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടി

> **Lead Summary:** മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നിരവധിപ്പേരാണ് രംഗത്ത് വന്നിരിക്കുന്നത് . ഇപ്പോഴിതാ പ്രിയ സുഹൃത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി . 

## Article Content

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നിരവധിപ്പേരാണ് രംഗത്ത് വന്നിരിക്കുന്നത് . ഇപ്പോഴിതാ പ്രിയ സുഹൃത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി . 

ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേ‍ർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്.

**

തന്റെ 62ാം പിറന്നാൾ ആഘോഷിക്കുകയാണ് മോഹൻലാൽ. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാവുന്നത്.

ഫാൻസ് പങ്കുവെച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു.

[https://www.facebook.com/Mammootty/posts/567808424709163**](https://www.facebook.com/Mammootty/posts/567808424709163)

ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/44095/mammootty-wishes-mohanlal-a-happy-birthday)