---
title: "ജഗതിയുടെ കോമഡിക്ക് റീല്‍സുമായി നടി ഭാവന "
english_title: "Actress Bhavana with Jagathy's comedy reels"
publisher: "moviemax.in"
canonical_url: "https://moviemax.in/news/43971/actress-bhavana-with-jagathys-comedy-reels"
published_at: "2022-05-20T21:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287b49ac07ec_bhavana.jpg"
keywords: []
---

# ജഗതിയുടെ കോമഡിക്ക് റീല്‍സുമായി നടി ഭാവന 

> **Lead Summary:** മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഭാവന പങ്കുവെച്ച ഒരു റീല്‍സ് വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് . 'മുത്താരംകുന്ന് പി ഒ' എന്ന സിനിമയിലെ രംഗത്തിന്റെ റീല്‍സ് ചെയ്യാൻ നടിയും സുഹൃത്തുമായ ശില്‍പ ബാലയാണ് ഭാവനയ്‍ക്ക് കൂട്ട്. ജഗതിയുടെ രംഗം ഭാവന ചെയ്‍തപ്പോള്‍ മുകേഷിന്റെ രംഗം ശില്‍പ ബാലയ്‍ക്കാണ്.

## Article Content

മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഭാവന പങ്കുവെച്ച ഒരു റീല്‍സ് വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് . 'മുത്താരംകുന്ന് പി ഒ' എന്ന സിനിമയിലെ രംഗത്തിന്റെ റീല്‍സ് ചെയ്യാൻ നടിയും സുഹൃത്തുമായ ശില്‍പ ബാലയാണ് ഭാവനയ്‍ക്ക് കൂട്ട്. ജഗതിയുടെ രംഗം ഭാവന ചെയ്‍തപ്പോള്‍ മുകേഷിന്റെ രംഗം ശില്‍പ ബാലയ്‍ക്കാണ്.

വളരെ രസകരമായിട്ടാണ് റീല്‍സ് വീഡിയോ ഇരുവരും ചെയ്‍തിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു മലയാള സിനിമയില്‍ ഭാവന നായികയാകുന്നുമുണ്ട്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്നാണ് ഭാവന നായികയാകുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു.

[https://www.instagram.com/p/Cdxyy3sK0my/?utm_source=ig_embed&utm_campaign=embed_video_watch_again](https://www.instagram.com/p/Cdxyy3sK0my/?utm_source=ig_embed&utm_campaign=embed_video_watch_again)

സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്‍ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/43971/actress-bhavana-with-jagathys-comedy-reels)