---
title: "3.20 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി താരം"
english_title: "He owns a luxury vehicle worth Rs 3.20 crore"
publisher: "moviemax.in"
canonical_url: "https://moviemax.in/news/43913/he-owns-a-luxury-vehicle-worth-rs-320-crore"
published_at: "2022-05-20T15:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628768c5ccfab_kankana.jpg"
keywords: []
---

# 3.20 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി താരം

> **Lead Summary:** **ബോ**ളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്. നടിയും സംവിധായകയും നിര്‍മാതാവുമായി നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോള്‍ അത്യാഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് കങ്കണ.

## Article Content

**ബോ**ളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്. നടിയും സംവിധായകയും നിര്‍മാതാവുമായി നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോള്‍ അത്യാഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് കങ്കണ.

മെഴ്സിഡീസ് ബെന്‍സിന്റെ അത്യാംഡബര കാര്‍ മെയ്ബ എസ് 680 ആണ് താരം സ്വന്തമാക്കിയത്. ഇതോടെ പുതിയ എസ് 680 വാങ്ങുന്ന ആദ്യ ബോളിവുഡ് താരമായിരിക്കുകയാണ് കങ്കണ. 3.6 കോടി രൂപയാണ് മെയ്ബ എസ് 680 ന്റെ വില.

ഒണെക്സ് ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് താരം ഗാരിജിലെത്തിച്ചത്. കുടുംബത്തിനൊപ്പം എത്തിയാണ് താരം പുതിയ അതിഥിയെ സ്വീകരിച്ചത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കാറിനു മുകളിലെ വലിയ റിബണ്‍ കണ്ട് താനിപ്പോള്‍ 'ജസ്റ്റ് മാരീഡ്' ആയതുപോലെയുണ്ട് എന്നു പറഞ്ഞ് ചിരിക്കുന്ന കങ്കണയാണ് വിഡിയോയില്‍ താരത്തിന്റെ പുതിയ ചിത്രം ധാക്കഡിന്റെ പ്രീമിയറിന് തൊട്ടുമുന്‍പായി എത്തിയാണ് കങ്കണ കാര്‍ സ്വന്തമാക്കിയത്.

മെയ്ബ എസ് സീരീസിലെ ഏറ്റവും മികച്ച മോഡലാണ് ഇത്. ഈ വര്‍ഷം മാര്‍ച്ചിലാണ് മെഴ്‌സിഡീസ് ബെന്‍സ് മെയ്ബ എസ് ക്ലാസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. പൂര്‍ണമായും ഇറക്കുമതി ചെയ്താണ് വില്‍പന. ഏറ്റവും പുതിയ വി223 (ലോങ് വീല്‍ബേസ്)ലാണ് ഈ എസ് ക്ലാസ് ആഡംബര വാഹനം സജ്ജീകരിച്ചിരിക്കുന്നത്.

അത്യാഡംബരം നിറഞ്ഞ ഉള്‍ഭാഗമാണ് വാഹനത്തിന്. കൈകളുടെ ആംഗ്യം കൊണ്ടുതന്നെ ഡ്രൈവര്‍ക്ക് എസ് ക്ലാസിലെ പല ഭാഗങ്ങളും പ്രവര്‍ത്തിപ്പിക്കാനാകും. സണ്‍റൂഫ്, ലൈറ്റ്, ഡോര്‍ തുടങ്ങി കാറിന്റെ പല ഭാഗങ്ങളും ആംഗ്യം കൊണ്ട് പ്രവര്‍ത്തിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/43913/he-owns-a-luxury-vehicle-worth-rs-320-crore)