---
title: "കുഞ്ഞുങ്ങൾക്കൊപ്പം 'കിം കിം കിമ്മു'മായി മഞ്ജു വാര്യർ"
english_title: "Manju Warrier with 'Kim Kim Kim' with the kids"
publisher: "moviemax.in"
canonical_url: "https://moviemax.in/news/43904/manju-warrier-with-kim-kim-kim-with-the-kids"
published_at: "2022-05-20T15:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62876062c0f93_manju.jpg"
keywords: []
---

# കുഞ്ഞുങ്ങൾക്കൊപ്പം 'കിം കിം കിമ്മു'മായി മഞ്ജു വാര്യർ

> **Lead Summary:** മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം 'ജാക്ക് ആൻഡ് ജിൽ' പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിലെ കിം കിം ​ഗാനം ഏറെ വൈറലായിരുന്നു.

## Article Content

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം 'ജാക്ക് ആൻഡ് ജിൽ' പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിലെ കിം കിം ​ഗാനം ഏറെ വൈറലായിരുന്നു.

[https://www.instagram.com/p/CdxWckZj6L3/?utm_source=ig_embed&ig_rid=06db9366-1241-4d08-9dfc-e1d3be3b65fa](https://www.instagram.com/p/CdxWckZj6L3/?utm_source=ig_embed&ig_rid=06db9366-1241-4d08-9dfc-e1d3be3b65fa)

സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ​ഗാനത്തിന് ചുവടുവച്ച് കൊണ്ട് രം​ഗത്തെത്തി. കിം കിം ചലഞ്ച് വരെ സമൂഹമാധ്യമങ്ങൾ കൊണ്ടാടിയിരുന്നു. ഇപ്പോഴിതാ കുഞ്ഞുങ്ങൾക്കൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് വൈറലാകുന്നത്. ‌

'ജാക്ക് ആൻഡ് ജില്ലി'ന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിലായിരുന്നു മഞ്ജു കുഞ്ഞുങ്ങൾക്കൊപ്പം നൃത്തം വച്ചത്. ഒത്തിരി കുട്ടികൾക്ക് നടുവിൽ നിന്ന് മനോഹരമായി നൃത്തം വയ്ക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. നടിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/43904/manju-warrier-with-kim-kim-kim-with-the-kids)