മലയാളി സംവിധായകനെ തല്ലിയെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി വിചിത്ര. തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയിച്ച മലയാള സിനിമയ്ക്ക് ലഭിച്ചത് എ സര്‍ട്ടിഫിക്കേറ്റാണ്.
സങ്കടത്തിലേറെ ദേഷ്യമാണ് എനിക്ക് വന്നത്. അയാളുടെ കരണത്തടിച്ചു. അയാളെ ശകാരിച്ചതിന് ശേഷം താൻ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും വിചിത്ര പറഞ്ഞു.ഏഴാമിടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിൽ വേഷമിട്ട നടിയാണ് വിചിത്ര. തമിഴ് സിനിമയില്‍ ഒട്ടേറെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
തമിഴിനും മലയാളത്തിനും പുറമേ തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിചിത്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒരു സിനിമയില്‍ അഭിനയിക്കാൻ പോയപ്പോള്‍ ദുരനുഭവം നേരിട്ടതിനെ കുറിച്ചാണ് വിചിത്ര പറയുന്നത്.ഒരു മലയാള സിനിമയില്‍ അഭിനയിക്കാൻ അവസം ലഭിച്ചു. അന്ന് ഷക്കീല സിനിമയില്‍ നിറഞ്ഞുനില്ക്കുന്ന സമയാണ്.
താൻ അഭിനയിച്ചാല്‍ വിജയിക്കുമോയെന്ന് സംവിധായകനോട് ചോദിച്ചു. മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താനെന്നായിരുന്നു അയാള്‍ പറഞ്ഞത്. മാന്യമായി മാത്രമേ സിനിമയില്‍ എന്നെ ചിത്രീകരിക്കൂവെന്നും പറഞ്ഞിരുന്നു.
ചില രംഗങ്ങള്‍ ചിത്രീകരിക്കാൻ കുളിസീനും ബലാത്സരംഗ രംഗവുമായിരുന്നു അത്. മോശമായിട്ടല്ല അതും ചിത്രീകരിക്കുകയെന്നാണ് പറഞ്ഞത്. പോസ്റ്ററില്‍ പോലും ബലാത്സംഗ രംഗമായിരുന്നു അച്ചടിച്ചവന്നിരുന്നത്.
എ സര്‍ട്ടിഫിക്കറ്റുമായിരുന്നു സിനിമക്ക് കിട്ടിയത് .വഞ്ചിക്കപെട്ടു എന്ന് തോന്നിയപ്പോ ഞാന്‍ അയാളെ കണ്ടു .ആദ്യം അയാളുടെ കരണത്തടിച്ചു .
South Indian actress Vichitra reveals that she beat up a Malayalee director. Vichitra revealed this in an interview to the Tamil media.