---
title: "യാത്രയ്ക്കിടയിലെ ഹൊറർ കാഴ്ച്ചകൾ; ഹണിമൂൺ ട്രിപ്പ് ചിത്രീകരണം തുടരുന്നു ..."
english_title: "Horror scenes along the way; Honeymoon trip shooting continues ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/43889/horror-scenes-along-the-way-honeymoon-trip-shooting-continues"
published_at: "2022-05-20T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62874fbc3078e_honey.jpg"
keywords: []
---

# യാത്രയ്ക്കിടയിലെ ഹൊറർ കാഴ്ച്ചകൾ; ഹണിമൂൺ ട്രിപ്പ് ചിത്രീകരണം തുടരുന്നു ...

> **Lead Summary:** > മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം " ഹണിമൂൺ ട്രിപ്പ് " ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു.

## Article Content

> മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം " ഹണിമൂൺ ട്രിപ്പ് " ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു.

> കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു. ഇന്ദ്രൻസ് നായകനായ "റെഡ് സിഗ്നൽ " എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹണിമൂൺ ട്രിപ്പ്. ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു.

ബാനർ - മാതാ ഫിലിംസ്, നിർമ്മാണം - എ വിജയൻ , കഥ, തിരക്കഥ, സംഭാഷണം , സംവിധാനം - കെ സത്യദാസ് , ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് - സുനു എസ് നാവായിക്കുളം, അസ്സോസിയേറ്റ് ഡയറക്ടർ - വി കെ സാബു , പ്രൊഡക്ഷൻ കൺട്രോളർ - ചന്ദ്രദാസ് , കല-ഭാവന രാധാകൃഷ്ണൻ , ചമയം - നിയാസ് സിറാജുദ്ദീൻ, കോസ്റ്റ്യും - എ കെ ലാൽ , ഗാനരചന - രാജേഷ് അറപ്പുര, അജിത്ത്, സംഗീതം - ഗോപൻ സാഗരി, ആലാപനം - ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ -രാഹുൽ പ്രകാശ്, സംവിധാനസഹായി - വിനോദ് ബി ഐ, പശ്ചാത്തലസംഗീതം - ജെമിൽ മാത്യു, ഡിസൈൻസ് - ശാലിനി ഷിജി, സ്റ്റിൽസ് - സുനിൽ മോഹൻ ,കിരൺ , ലൊക്കേഷൻ മാനേജർ - ചന്ദ്രശേഖരൻ പശുവെണ്ണറ , പി ആർ ഓ - അജയ് തുണ്ടത്തിൽ .

### Related Links & Sources
- [Original Story Source](https://moviemax.in/news/43889/horror-scenes-along-the-way-honeymoon-trip-shooting-continues)