logo

'ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ' രണ്ടാം ഭാഗത്തിന്റെ ചിത്രികരണം ആരംഭിച്ചു

Published at Nov 10, 2020 02:05 PM 'ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ' രണ്ടാം ഭാഗത്തിന്റെ ചിത്രികരണം ആരംഭിച്ചു

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ. രാജാരാമവർമ്മ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡവർമ്മ എന്ന പോലെയാണ് കൊച്ചി രാജ്യചരിത്രത്തിൽ ശക്തൻ തമ്പുരാന്റെ സ്ഥാനം.


ശക്തൻ തമ്പുരാന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് "ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ " എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിർവ്വഹിക്കപ്പെടുന്നത്. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നും തന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെയാണ് ശക്തൻ തമ്പുരാൻ എന്ന പേർ സിദ്ധിച്ചത് ? ചരിത്രത്തിന്റെ നാൾവഴികളിലേക്കൊരു യാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി .


പഠനാർഹമായ രീതിയിൽ അനേകം ഗവേഷണങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ ഒന്നാംഭാഗം പൂർത്തിയായി.തൃശൂർ, തൃപ്പുണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.സംവിധാനം - ഡോ.രാജേഷ്കൃഷ്ണൻ , രചന , ഛായാഗ്രഹണം - റഫീഖ് പട്ടേരി, അവതരണം, റിസർച്ച് - വൈഷ്ണവി കൃഷ്ണൻ , എഡിറ്റിംഗ് - വിബിൻ വിസ്മയ , അസ്സോ: ക്യാമറ - സുനിൽ അതളൂർ, ക്യാമറ സഹായികൾ - വിഷ്ണു ആർ കെ , നിഖിൽ മൊഖേരി, ഡിസൈൻസ് - ഉണ്ണികൃഷ്ണൻ , ഡബ്ബിംഗ് - സംഗീത് സ്‌റ്റുഡിയോ, പി ആർ ഓ -അജയ് തുണ്ടത്തിൽ .ഡോക്യുമെന്ററി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.

Work on the second part of the documentary has begun

Related Stories
”എവിടെ ആയിരുന്നു ഇത്രയും കാലം ”  പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രം പങ്കുവച്ച് നവ്യ

Dec 2, 2020 02:18 PM

”എവിടെ ആയിരുന്നു ഇത്രയും കാലം ” പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രം പങ്കുവച്ച് നവ്യ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരങ്ങളിൽ ഒരാള്‍ ., നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ...

Read More >>
ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ കാളിദാസ് ജയറാം

Dec 2, 2020 12:48 PM

ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ കാളിദാസ് ജയറാം

മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെ മകൻ നായകനായി എത്തുന്ന പുത്തൻ ചിത്രം പാവ കഥൈകളുടെ ടീസർ റിലീസ് ചെയ്തു, നെറ്റ്ഫ്ലിക്സിൽ കൂടിയാണ് ചിത്രം റിലീസ്...

Read More >>
Trending Stories