'ബിക്കിനി ധരിക്കാനും ചുംബിക്കാനും തയ്യാർ'; എന്നിട്ടും ബോളിവുഡിൽ നിന്നും അവസരങ്ങൾ വരുന്നില്ലെന്ന് നടി

'ബിക്കിനി ധരിക്കാനും ചുംബിക്കാനും തയ്യാർ'; എന്നിട്ടും ബോളിവുഡിൽ നിന്നും അവസരങ്ങൾ വരുന്നില്ലെന്ന് നടി
May 18, 2022 08:50 AM | By Anjana Shaji

വിവാഹമോചനത്തിന് ശേഷം സാമന്തയുടെ നല്ല കാലമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണിപ്പോൾ സാമന്ത. ഫാമിലി മാൻ 2വിലെ പ്രകടനത്തിന് ശേഷമാണ് സാമന്തയെ ബോളിവുഡ് ശ്രദ്ധിച്ച് തുടങ്ങിയത്. നിരവധി അവസരങ്ങൾ സാമന്തയ്ക്ക് ബോളിവുഡിൽ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ സിനിമയായി പരിണമിച്ചിട്ടില്ല.

അടുത്തിടെ നടി താപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ത്രില്ലറായി ഒരുക്കുന്ന സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായാണ് സിനിമ സഞ്ചരിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ സിനിമയെ കുറിച്ച് അപ്ഡേഷനുകളൊന്നും വന്നില്ല. അടുത്തിടെ താപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല.

അതേസമയം നിരവധി പേർ തിരക്കഥകളുമായി സാമന്തയെ സമീപിക്കുന്നുണ്ടെന്നും പക്ഷെ ഒന്നിലും തൃപ്തി വരാത്തതിനാലാണ് സാമന്ത സിനിമകൾ ചെയ്യാത്തതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.


ഹിന്ദി സിനിമകളിൽ ആവശ്യമായിട്ടുള്ള ബിക്കിനി സീൻസിലും ഓൺസ്‌ക്രീൻ ചുംബന രംഗങ്ങൾക്കും സാമന്ത തയ്യാറാണെന്നും എന്നാൽ അത്രത്തോളം മനോഹരമായ കഥയുമായി ആരും സമീപിക്കാത്തതാണ് താരത്തിന്റെ ബോളിവുഡ് സിനിമകൾ സംഭവിക്കാത്തതിന് പിന്നിലെ കാര‌ണമെന്നും റിപ്പോർ‌ട്ടുണ്ട്.

സൗത്ത് ഇന്ത്യയിൽ നിന്നും പോയി ബോളിവുഡിൽ തിളങ്ങിയ നിരവധഝി നടിമാരുണ്ട്. അക്കൂട്ടത്തിലേക്ക് ഭാവിയിൽ സാമന്തയുടെ പേരും എഴുതി ചേർക്കപ്പെട്ടേക്കും. വിജയ് സേതുപതി, നയൻതാര എന്നിവർക്കൊപ്പം സാമന്തയും കേന്ദ്രകഥാപാത്രമായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതലാണ് താരത്തിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത്. വിഘ്നേഷ് ശിവനാണ് സിനിമ സംവിധാനം ചെയ്തത്.

യശോ​ദയാണ് ഇനി റിലീസിനെത്താനുള്ള സാമന്തയുടെ മറ്റൊരു സിനിമ. കൂടാതെ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്ത അഭിനയിക്കുന്ന ഖുഷിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഖുഷി എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിർവാണയുടേത് തന്നെയാണ്.


ഖുഷിയുടെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.


'Ready to wear a bikini and kiss'; Still, the actress says that opportunities are not coming from Bollywood

Next TV

Related Stories
`പൊന്നിയിന്‍ സെല്‍വന്‍', വിക്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം

Jul 5, 2022 02:22 PM

`പൊന്നിയിന്‍ സെല്‍വന്‍', വിക്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം

‘പൊന്നിയിന്‍ സെല്‍വനി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററിനെതിരെ സോഷ്യല്‍മീഡിയയില്‍...

Read More >>
 'കാളീദേവി'യുടെ പോസ്റ്റര്‍; ലീന മണിമേഖലയ്ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

Jul 5, 2022 10:54 AM

'കാളീദേവി'യുടെ പോസ്റ്റര്‍; ലീന മണിമേഖലയ്ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍ ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു....

Read More >>
സീതാ രാമത്തിലെ മനോഹര ഗാനമെത്തി

Jul 5, 2022 07:11 AM

സീതാ രാമത്തിലെ മനോഹര ഗാനമെത്തി

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം 'സീതാ രാമ'ത്തിന്റെ ലിറിക്കൽ വീഡിയോ...

Read More >>
ആർആർആർ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി

Jul 4, 2022 10:45 PM

ആർആർആർ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി

ആർആർആർ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് റസൂൽ...

Read More >>
എന്റെ ജീവനാണ് വിലയെങ്കില്‍ ഞാന്‍ അത് നല്‍കും; സംവിധായിക ലീന മണിമേഖല

Jul 4, 2022 07:36 PM

എന്റെ ജീവനാണ് വിലയെങ്കില്‍ ഞാന്‍ അത് നല്‍കും; സംവിധായിക ലീന മണിമേഖല

സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന...

Read More >>
സിഗരറ്റ് വലിക്കുന്ന കാളി; ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം

Jul 4, 2022 06:49 PM

സിഗരറ്റ് വലിക്കുന്ന കാളി; ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം

സംവിധായികയായ ലീന മണിമേഖലയുടെ ‘കാളി’ ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ പ്രതിഷേധം...

Read More >>
Top Stories