പലപ്പോഴും വാടകവീടുകളിൽ 'പെറ്റു'കളെ വളർത്താൻ അനുവദിക്കാറില്ല. അതുപോലെ ഒരു സ്ത്രീയോട് വാടകവീട്ടിൽ നിന്നും പൂച്ചയെ ഇറക്കി വിടണം എന്ന് ഉടമകൾ (Landlords) ആവശ്യപ്പെട്ടു. അതിനെ ഉപേക്ഷിക്കാൻ തയ്യാറാവാത്ത യുവതി ചെയ്തത് എന്താണ് എന്നറിയുമോ? അതിനെയങ്ങ് വിവാഹം കഴിച്ചു.
അതാവുമ്പോൾ ആർക്കും അവരെ പിരിക്കാനാവില്ലല്ലോ. സിംഗിൾ മദറും 49 -കാരിയുമായ ഹോഡ്ജ് (Hodge) ആണ് ഈ വിചിത്രമായ വിവാഹം കഴിച്ചത്. അവളുടെ പട്ടികളെയും പൂച്ചയേയും ഇറക്കി വിടാൻ കുറേ കാലങ്ങളായി വീട്ടുടമ അവളോട് പറയുന്നുണ്ട്.
അങ്ങനെയാണ് ഇന്ത്യ (India) എന്ന് പേര് നൽകിയിരിക്കുന്ന പൂച്ചയെ അവൾ വിവാഹം കഴിക്കാൻ പദ്ധതിയിടുന്നത്. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ട് തന്നെ താൻ പൂച്ചയെ വിവാഹം കഴിച്ചു. പ്രപഞ്ചത്തിൽ ഒന്നിനും ഇനി തങ്ങളെ പിരിക്കാനാവരുത് അതിനാണ് വിവാഹം ചെയ്തത് എന്നും ഹോഡ്ജ് പറയുന്നു.
ഇന്ത്യ വളരെ സ്നേഹമുള്ള, നല്ലൊരു പൂച്ചയാണ്. അതിനെ ഉപേക്ഷിക്കാൻ തനിക്ക് കഴിയില്ല. മക്കൾ കഴിഞ്ഞാൽ പിന്നെ തനിക്കീ ലോകത്തേറ്റവും ഇഷ്ടം അതിനെയാണ്.
ഇന്ത്യയെ വിവാഹം കഴിച്ചതിലൂടെ അവരുദ്ദേശിച്ചത് ഭാവിയിലെ വീട്ടുടമകൾ തനിക്കൊപ്പം എന്തായാലും പൂച്ചയും കാണും, തങ്ങളെ പിരിക്കാനാവില്ല എന്ന് മനസിലാക്കാനാണ്. അവളെ ഉപേക്ഷിക്കുന്നതിലും ഭേദം താൻ തെരുവിൽ കഴിയുന്നതാണ് എന്നും ഹോഡ്ജ് പറയുന്നു.
വിവാഹത്തിന് അവളുടെ പല സുഹൃത്തുക്കളും പങ്കെടുത്തിട്ടുണ്ടായിരുന്നു. ഹോഡ്ജിന് രണ്ട് മക്കളാണ്. അവർക്ക് രണ്ടുപേർക്കും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ആ ദിവസം അടിപൊളി ആയിരുന്നു എന്ന് ഹോഡ്ജ് സമ്മതിക്കുന്നു.
പക്ഷേ, അപ്പോഴും അവളുടെ പല സുഹൃത്തുക്കളും ഇതെന്താണ് ഇവൾക്ക് പറ്റിയത് എന്ന് അന്തം വിട്ടിരുന്നതായും അവൾ സമ്മതിക്കുന്നുണ്ട്.
The landlords demanded that the woman, who had married the same cat, be released