മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നടന് സുരാജ് വെഞ്ഞാറമ്മൂടും നടി അദിതി രവിയും. ഇരുവരും ഒന്നിച്ച് പ്രധാന വേഷത്തിലെത്തുന്ന പത്താം വളവെന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലൂടെ പുറത്തിറങ്ങിയത്. മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളില്‍ അദിതി രവിയും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിച്ചെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ഇരുവരും അഭിമുഖങ്ങളില്‍ പങ്കുവെച്ചിരുന്നു. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സുരാജ് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് രസകരമായി ഉത്തരം പറയുകയാണ് അദിതി. അതിനിടെ കിട്ടിയ അവസരത്തില്‍ അദിതിയെ ട്രോളുകയും ചെയ്യുന്നുണ്ട് സുരാജ്. സിനിമാനടിയായിത്തീരണമെന്ന അദിതിയുടെ ആഗ്രഹത്തെക്കുറിച്ചായിരുന്നു സുരാജിന്റെ ആദ്യ ചോദ്യം.
തനിക്ക് കുട്ടിയാരിക്കുമ്പോള്‍ മുതല്‍ സിനിമാനടിയാകണമെന്ന് തന്നെയായിരുന്നു ആഗ്രഹമെന്ന് അദിതി പറയുന്നു. നിറത്തിലെ ശാലിനിയെക്കണ്ടാണ് സിനിമാനടിയാകാന്‍ ആഗ്രഹിച്ചത്. നിറം സിനിമ പുറത്തുവന്നപ്പോള്‍ അന്ന് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു താന്‍. പക്ഷെ, ഞാന്‍ ഇത് പുറത്തു പറഞ്ഞാല്‍ ശരിയാകുമോ, കുഞ്ചാക്കോ ബോബനെങ്ങാനും കേട്ടാല്‍ കലിപ്പാകുമോ എന്നായിരുന്നു അദിതിയുടെ സംശയം.
എന്നാല്‍ അങ്ങനെ പറയുന്നതില്‍ കുഞ്ചാക്കോ ബോബന് ഒരു കുഴപ്പമില്ലെന്നും കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആയ അദ്ദേഹത്തിന് ഇപ്പോള്‍ അത് തുറന്നുപറയുന്നതില്‍ ഒരു ബുദ്ധിമുട്ടും കാണില്ലെന്നായിരുന്നു സുരാജിന്റെ മറുപടി. പക്ഷെ, അദിതിയ്ക്ക് അപ്പോഴും സംശയമായിരുന്നു. നിറത്തിലെ ശാലിനിയുടെ കഥാപാത്രത്തെ ഏറെയിഷ്ടമായിരുന്നു. വലുതാകുമ്പോള്‍ ശാലിനിയെപ്പോലെ ഒരു സിനിമാതാരമാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അദിതി വ്യക്തമാക്കുന്നു.
പുതുതായി സിനിമയിലെത്താന്‍ താത്പര്യമുള്ളവര്‍ക്കായി അദിതി കുറച്ച് ടിപ്സും നല്‍കുന്നുണ്ട്. താന്‍ സിനിമയിലെത്തിയത് നല്ല സിനിമകളുടെ ഓഡിഷനു പോയിട്ടാണ്. അതിനു മുമ്പ് കുറച്ചുനാള്‍ പരസ്യചിത്രങ്ങളില്‍ മോഡലായിട്ടുമുണ്ട്. സിനിമ ചെയ്യാന്‍ സാധിക്കുന്നു എന്നത് തന്നെ വലിയ അനുഗ്രഹമായി കാണുന്നുവെന്ന് അദിതി രവി പറയുന്നു.
അദിതിക്കൊപ്പം രണ്ടു ചിത്രങ്ങളില്‍ സുരാജ് അഭിനയിച്ചിട്ടുണ്ട്. ആ അനുഭവത്തില്‍ നിന്നും അദിതിയുടെ രസകരമായ ഒരു ശീലത്തെക്കുറിച്ചും സുരാജ് പറയുന്നു. ഇടയ്ക്കിടെ കണ്ണാടി നോക്കുന്ന ആളാണ് അദിതി. ഷൂട്ടിങ്ങ് സെറ്റില്‍ വന്നാലുടനെ കണ്ണാടി അന്വേഷിക്കും. ഇടയ്ക്കിടെ കണ്ണാടി നോക്കിയില്ലെങ്കില്‍ അദിതിയ്ക്ക് തന്നെ ഒരു ബുദ്ധിമുട്ടാണ്. എന്നാല്‍ അദിതി പറയുന്നത് തനിക്ക് കണ്ണാടി നോക്കാന്‍ ഏറെയിഷ്ടമാണ്.
എന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദിതിയുടെ ആ ചിന്തയെ സുരാജ് പ്രോത്സാഹിപ്പിക്കുകയാണ്. നമ്മളെത്തന്നെ ആദ്യം ഇഷ്ടപ്പെട്ടിട്ട് വേണം മറ്റുള്ളവരെ ഇഷ്ടപ്പെടാനെന്ന് സുരാജ് അതിഥിയെ പ്രശംസിക്കുന്നു. പത്താം വളവിലെ ആദ്യ രംഗം തന്നെ അദിതി കണ്ണാടിയില്‍ നോക്കുന്ന ഒരു ഭാഗമാണ് ചിത്രീകരിച്ചത്. അക്കാര്യം തനിക്ക് വളരെ സന്തോഷം തന്ന ഒന്നാണെന്നും അങ്ങനെ എന്നെത്തന്നെ കണ്ട് അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നും അദിതി പറയുന്നു.
'Would Chackochan be angry if I said this?'; The actress was reluctant to say