ആത്മഹത്യാ ഭീഷണിയുമായി പ്രഭാസിന്റെ ആരാധകന്‍, കാരണം ഇത്

ആത്മഹത്യാ ഭീഷണിയുമായി പ്രഭാസിന്റെ ആരാധകന്‍, കാരണം ഇത്
May 17, 2022 08:50 AM | By Susmitha Surendran

‘ബാഹുബലി’താരം പ്രഭാസ് ‘കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം  ഒന്നിക്കുന്ന ‘സലാര്‍’ എന്ന ചിത്രത്തിനായി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുകയുമാണ്. ഇപ്പോഴിതാ സിനിമയുടെ അപ്‌ഡേറ്റുകള്‍ ഒന്നും വരുന്നില്ല എന്ന കാരണത്താല്‍ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രഭാസ് ആരാധകന്‍.

ആരാധകന്‍ പ്രശാന്ത് നീലിന് എഴുതിയ ആത്മഹത്യ ഭീഷണി കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സലാറിന്റെ ഗ്ലിംസിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഉടന്‍ പുറത്തുവിടുമെന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ നേരത്തെ പറഞ്ഞിരുന്നത്.



എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും യാതൊരു അപ്‌ഡേറ്റുകളും വന്നിട്ടില്ല. സംവിധായകനോടും നിര്‍മ്മാതാക്കളോടും ചോദിച്ച് തങ്ങള്‍ക്ക് മടുത്തു. നേരത്തെ ‘സാഹോ’യ്ക്കും ‘രാധേ ശ്യാമി’നും ഇത് തന്നെ സംഭവിച്ചു.

സലാറിന്റെ വിഷയത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഈ മാസാവസാനത്തോടെ സലാറിന്റെ ഗ്ലിംസ് പുറത്തുവിടാത്ത പക്ഷം താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകന്‍ കത്തില്‍ പറയുന്നത്.

അതേസമയം സലാര്‍ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജ്, ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സലാറില്‍ പ്രഭാസ് ഒരു അധോലോക നായകനായാണ് എത്തുന്നത്.

Prabhas fan with suicide threat

Next TV

Related Stories
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
Top Stories