മിനിസ്ക്രീന്‍ രംഗത്ത് സജീവമാകാറുണ്ടെങ്കിലും നടിയുടെ വിവാഹം എന്നാണെന്ന് എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്ന കാര്യമാണ്. അതേസമയം അടുത്തിടെയാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹത്തെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്.
രഞ്ജിനിയുടെ കല്യാണത്തെ കുറിച്ച് പറഞ്ഞുളള പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
വീഡിയോയില്‍ നവവധുവായി അണിഞ്ഞൊരുങ്ങിയ രഞ്ജിനിയെ ആണ് കാണിക്കുന്നത്. അവരൊക്കെ എത്തിയെന്ന് തോന്നുവെന്ന് പറഞ്ഞ് സന്തോഷത്തോടെ അതിഥികളെ നോക്കിനില്‍ക്കുകയാണ് രഞ്ജിനി.
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന 'ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും' എന്ന പരിപാടിയിലാണ് നവവധുവായി രഞ്ജിനി എത്തുന്നത്.വീഡിയോയില്‍ രഞ്ജിനിക്ക് അരികിലേക്ക് എത്തുന്ന മുകേഷ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളെയും കാണിക്കുന്നു.
നവംബര്‍ 15 ഞായറാഴ്ച രാത്രി ഒമ്പത് മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്. തന്റെ പുതിയ ഷോയെ കുറിച്ച് മുന്‍പും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രഞ്ജിനി ഹരിദാസ് ആരാധകരെ അറിയിച്ചിരുന്നു.
അവതാരകയുടെ പുതിയ പരിപാടിക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തില്‍ നിരവധി ആരാധകരുളള അവതാരകമാരില്‍ ഒരാള്‍ കൂടിയാണ് താരം.അവതാരക എന്നതിലുപരി നടിയായും തിളങ്ങിയ താരമാണ് രഞ്ജിനി.
റിയാലിറ്റി ഷോകള്‍ക്ക് പുറമെ സ്റ്റേജ് ഷോകളിലും മറ്റ് പരിപാടികളിലുമെല്ലാം അവതാരകയായി രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. അവതരണത്തിന് പുറമെ ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ മല്‍സരാര്‍ത്ഥിയായും രഞ്ജിനി പങ്കെടുത്തിരുന്നു.
ഷോയില്‍ അറുപതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമായിരുന്നു രഞ്ജിനി പുറത്തായത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷവും സഹമല്സരാര്ത്ഥികളുമായുളള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താരം.
Ranjini Haridas is a popular television presenter among the Malayalee audience. Ranjini has become a favorite of everyone through reality shows like Idea Star Singer