---
title: "നീ എങ്ങനെയാണ് അവരെ കാണുന്നത് നിനക്ക് കണ്ണു കാണില്ലല്ലോ; മമ്മൂട്ടിയുടെ റാഗിംഗിനെ കുറിച്ച് നിഖില വിമല്‍"
english_title: "Nikhila Vimal talks about Mammootty's ragging"
publisher: "moviemax.in"
canonical_url: "https://moviemax.in/news/43153/nikhila-vimal-talks-about-mammoottys-ragging"
published_at: "2022-05-16T20:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62826baf4b5cd_mammootty.jpg"
keywords: []
---

# നീ എങ്ങനെയാണ് അവരെ കാണുന്നത് നിനക്ക് കണ്ണു കാണില്ലല്ലോ; മമ്മൂട്ടിയുടെ റാഗിംഗിനെ കുറിച്ച് നിഖില വിമല്‍

> **Lead Summary:** കരിയറിന്റെ തുടക്കത്തില്‍ തന്നെ മലയാളത്തിലെ ഏറ്റവും സീനിയറായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചയാളാണ് നിഖില വിമല്‍. ജോഫിന്‍ ടി. ചാക്കോയുടെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് നിഖില മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്.

## Article Content

കരിയറിന്റെ തുടക്കത്തില്‍ തന്നെ മലയാളത്തിലെ ഏറ്റവും സീനിയറായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചയാളാണ് നിഖില വിമല്‍. ജോഫിന്‍ ടി. ചാക്കോയുടെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് നിഖില മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്.

മമ്മൂട്ടിക്കൊപ്പം ലോക്കേഷനില്‍ വെച്ചുണ്ടായ രസകരമായ കഥയാണ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനിടയില്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്ക റാഗ് ചെയ്യുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ചെറുതായിട്ട് ചെയ്യും എന്നാണ് നിഖില പറഞ്ഞത്.

, ‘റാഗിംഗ് എന്നൊന്നും പറയാന്‍ പറ്റില്ല. അദ്ദേഹം നമ്മളെ ബുദ്ധിമുട്ടിക്കുകയൊന്നുമില്ല. ഞാന്‍ സാധരണ നടക്കുമ്പോള്‍ കൂനിക്കൂടിയാണ് നടക്കുക. അപ്പോള്‍ എന്നെ നടത്തിക്കും.

അവിടുന്ന് ഇങ്ങോട്ട് നടന്നു വാ, ഇവിടുന്ന് അങ്ങോട്ട് പോ എന്ന് ഒക്കെ പറയും. ഒരു പ്രാവശ്യം എന്നോട് ചോദിച്ചു കണ്ണു കാണാത്ത ഒരാളായിട്ട് നിനക്ക് അഭിനയിക്കാന്‍ റോള്‍ കിട്ടിയാല്‍ നീ എങ്ങനെയാണ് അഭിനയിക്കുക എന്ന്. കണ്ണ് കാണാത്ത ഒരാളായിട്ട് അഭിനയിക്കും എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്യതു.

എന്നാല്‍ അവിടുന്ന് ഇങ്ങോട്ട് കണ്ണ് കാണാത്ത ഒരാള്‍ നടന്നുവരുന്നത് പോലെ നടന്ന് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ നടക്കാന്‍ തുടങ്ങി പക്ഷേ അതിനിടെ ഞാന്‍ അപ്പുറത്തുള്ള ആരെയെങ്കിലും നോക്കും. നീ എന്തിനാണ് അവരെ കാണുന്നത് നിനക്ക് കണ്ണു കാണില്ലല്ലോ എന്ന് മമ്മൂക്ക ചോദിക്കും.

ഒന്നുകൂടി പോയ് നടന്നിട്ടു വാ എന്ന് പറയും. അങ്ങനെ മൂന്നാലഞ്ചു പ്രാവശ്യം നടത്തിച്ചിട്ടുണ്ട്. അവസാനം ഞാന്‍ പറയും എന്നെ കൊണ്ട് പറ്റില്ല, ഞാന്‍ ഇരുന്നോട്ട് എന്ന് അപ്പോള്‍ ശരി പോക്കോളാന്‍ പറയുമെന്നും നിഖില പറഞ്ഞു. സഹോദരീ സഹോദരന്മാരായ ജോമോളുടെയും ജോമോന്റെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്.

ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ജോ ആന്‍ഡ് ജോ നിര്‍മിച്ചത്. അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. നിഖില വിമലും മാത്യു തോമസുമാണ് ടൈറ്റില്‍ റോളുകളിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/43153/nikhila-vimal-talks-about-mammoottys-ragging)