സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോളിതാ, തന്റെ ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ആയതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ച് എത്തിയതായിരുന്നു താരം.

സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം അമേയ പങ്കുവച്ചു. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ ‘ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്’ എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്.

താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്
Content Highlight: Obscene comment below image; The actor replied


































