---
title: "എന്നും രാവിലെ മൂത്രം കുടിക്കും, അത്ഭുതകരമായ മാറ്റങ്ങള്‍;  കൊല്ലം തുളസി പറയുന്നു "
english_title: "Drink urine every morning, miraculous changes; Says Kollam Tulsi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42975/drink-urine-every-morning-miraculous-changes-says-kollam-tulsi"
published_at: "2022-05-15T22:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62812b876af84_kollan thulasi.jpg"
keywords: []
---

# എന്നും രാവിലെ മൂത്രം കുടിക്കും, അത്ഭുതകരമായ മാറ്റങ്ങള്‍;  കൊല്ലം തുളസി പറയുന്നു 

> **Lead Summary:** യൂറിന്‍ തെറാപ്പിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ താന്‍ മൂത്രം കുടിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി നടന്‍ കൊല്ലം തുളസി. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു.

## Article Content

യൂറിന്‍ തെറാപ്പിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ താന്‍ മൂത്രം കുടിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി നടന്‍ കൊല്ലം തുളസി. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു.

മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്.

ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി- കൊല്ലം തുളസി പറഞ്ഞു. മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് ഐ.എം.എ പ്രതിനിധി ഡോക്ടര്‍ ആര്‍ ശ്രീജിത്ത് പറയുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് മലവും മൂത്രവും. ക്രിയാറ്റിനും അമോണിയ ഉള്‍പ്പെടെയുള്ളവ മൂത്രത്തിലൂടെ പുറം തള്ളുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42975/drink-urine-every-morning-miraculous-changes-says-kollam-tulsi)