---
title: "ആകാശത്ത് പാറി പറന്ന് പാർവതി തിരുവോത്ത്;  വീഡിയോ വൈറൽ "
english_title: "Parvati Thiruvoth flying in the sky; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42973/parvati-thiruvoth-flying-in-the-sky-video-goes-viral"
published_at: "2022-05-15T21:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281283f61b0b_parvathi.jpg"
keywords: []
---

# ആകാശത്ത് പാറി പറന്ന് പാർവതി തിരുവോത്ത്;  വീഡിയോ വൈറൽ 

> **Lead Summary:** അഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ഏറെ ശ്രദ്ധേയയാണ് നടി പാർവതി തിരുവോത്ത് . നിലപാട് ഉറക്കെ പറയാൻ മടി കാട്ടാത്ത താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്ന കാര്യത്തിലും മുന്നിലാണ്.

## Article Content

അഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ഏറെ ശ്രദ്ധേയയാണ് നടി പാർവതി തിരുവോത്ത് . നിലപാട് ഉറക്കെ പറയാൻ മടി കാട്ടാത്ത താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്ന കാര്യത്തിലും മുന്നിലാണ്.

തന്‍റെ വിശേഷങ്ങളൊക്കെയും പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ദുബായിയിലെ ആകാശത്ത് പാറി പറക്കുന്ന വീഡിയോയുമാണ് താരം ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്.

സ്കൈ ഡൈവ് ദുബായ് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

[**https://www.instagram.com/par_vathy/?utm_source=ig_embed&ig_rid=1f4226cf-6d39-4428-b21e-3d8d8fb6b2d3**](https://www.instagram.com/par_vathy/?utm_source=ig_embed&ig_rid=1f4226cf-6d39-4428-b21e-3d8d8fb6b2d3)

ആകാശത്ത് പറക്കുന്നതിന്‍റെ ആവേശവും ആഘോഷവുമെല്ലാം ദൃശ്യങ്ങളിൽ കാണാം. താരത്തിന്‍റെ വീഡിയോക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42973/parvati-thiruvoth-flying-in-the-sky-video-goes-viral)