---
title: " 'ഇത് കേരളമാണ്, നേരുള്ള സമൂഹം'; നിഖിലയെ പിന്തുണച്ച് മാലാ പാർവതി രംഗത്ത് "
english_title: "'This is Kerala, a straight society'; Mala Parvathy in support of Nikhila"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42952/this-is-kerala-a-straight-society-mala-parvathy-in-support-of-nikhila"
published_at: "2022-05-15T19:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62810a04966ff_nikhila.jpg"
keywords: []
---

#  'ഇത് കേരളമാണ്, നേരുള്ള സമൂഹം'; നിഖിലയെ പിന്തുണച്ച് മാലാ പാർവതി രംഗത്ത് 

> **Lead Summary:** ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ചും അനുകൂലിച്ചും നിലവധിപേർ രം​ഗത്തെത്തി.

## Article Content

ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ചും അനുകൂലിച്ചും നിലവധിപേർ രം​ഗത്തെത്തി.

സൈബർ ആക്രമണവും നിഖിലയ്ക്കെതിരെ ഉയരുന്നുണ്ട്. ഈ അവസരത്തിൽ നിഖിലയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി മാലാ പാർവതി(Maala Parvathi). ഇത് കേരളമാണ്.

**

നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുതെന്നാണ് നിഖിലയോടായി മാലാ പാർവതി കുറിച്ചത്. സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ എന്ന നിലയിലായിരുന്നു നടിയുടെ പ്രതികരണം.

മാലാ പാർവതിയുടെ വാക്കുകൾ **

> പ്രീയപ്പെട്ട നിഖില..@NikhilaVimal നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. "എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്." ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.

ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്.നേരുള്ള സമൂഹം.അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്. എന്ന് സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല.

വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്' എന്നാണ് നിഖില പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42952/this-is-kerala-a-straight-society-mala-parvathy-in-support-of-nikhila)