---
title: " നടി പല്ലവി മരിച്ച നിലയിൽ"
english_title: "Bengali actress Pallavi Dey found dead"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42941/bengali-actress-pallavi-dey-found-dead"
published_at: "2022-05-15T18:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280fd9acbf25_pallavi.jpg"
keywords: []
---

#  നടി പല്ലവി മരിച്ച നിലയിൽ

> **Lead Summary:** ബം​ഗാളി നടി പല്ലവി ദേയെ മരിച്ച നിലയിലയിൽ കണ്ടെത്തി. കൊൽക്കത്തയിലുള്ള ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പല്ലവിയെ കണ്ടെത്തിയത്.

## Article Content

ബം​ഗാളി നടി പല്ലവി ദേയെ മരിച്ച നിലയിലയിൽ കണ്ടെത്തി. കൊൽക്കത്തയിലുള്ള ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പല്ലവിയെ കണ്ടെത്തിയത്.

ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. പല്ലവിയുടെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

താരത്തിന്റെ മരണവാർത്ത സഹപ്രവർത്തകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42941/bengali-actress-pallavi-dey-found-dead)