---
title: "'നരകം കാത്തിരിക്കുന്നു', ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, നടി അറസ്റ്റിൽ "
english_title: "Marathi actress Ketaki Chithale has been arrested for allegedly criticizing senior NCP leader Sharad Pawar on Facebook."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42919/marathi-actress-ketaki-chithale-has-been-arrested-for-allegedly-criticizing-senior-ncp-leader-sharad-pawar-on-facebook"
published_at: "2022-05-15T15:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280ca4013189_actress.jpg"
keywords: []
---

# 'നരകം കാത്തിരിക്കുന്നു', ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, നടി അറസ്റ്റിൽ 

> **Lead Summary:** മുതിർന്ന എൻസിപി നേതാവ് ശരദ് പവാറിനെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തു. പവാർ ഹിന്ദുക്കൾക്കെതിരാണെന്നും നരകം കാത്തിരിക്കുന്നുണ്ടെന്നും സൂചിപ്പിച്ച് മറ്റൊരാൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കേതകി ഷെയറ് ചെയ്യുകയായിരുന്നു.

## Article Content

മുതിർന്ന എൻസിപി നേതാവ് ശരദ് പവാറിനെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തു. പവാർ ഹിന്ദുക്കൾക്കെതിരാണെന്നും നരകം കാത്തിരിക്കുന്നുണ്ടെന്നും സൂചിപ്പിച്ച് മറ്റൊരാൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കേതകി ഷെയറ് ചെയ്യുകയായിരുന്നു.

ഇതിനെതിരെ സ്വപ്നിൽ നേത്‌കെ എന്നയാളാണ് പരാതി നൽകിയത്. താനെയിലെ കൽവ സ്റ്റേഷനിൽ രജിസ്റ്റ‍ര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ നവി മുംബൈയിൽ നിന്നാണ് നടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. താനെയിലെ കോടതി കേതകിയെ പൊലീസ് മെയ് 18 വരെ കസ്റ്റഡിയിൽ വിട്ടു.

കേതകിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ വിമ‍ശനങ്ങളും ആക്രമണങ്ങളുമുണ്ടായിരുന്നു. എൻസിപി പ്രവ‍ര്‍ത്തകര്‍ താരത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചു.

ഇന്നലെ നവിമുംബൈയിലെ കലംബൊലി പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് നടിയ്ക്ക് നേരെ എൻസിപി വനിതാപ്രവർത്തകർ ചീമുട്ടയും മഷിയുമെറിഞ്ഞു. നാസിക്കിൽ ഒരു ഫാർമസി വിദ്യാർഥിയെയും പവാറിനെതിരായ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42919/marathi-actress-ketaki-chithale-has-been-arrested-for-allegedly-criticizing-senior-ncp-leader-sharad-pawar-on-facebook)