---
title: "ലിം​ഗത്തിലും ടാറ്റൂ ചെയ്യണം, ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് യുവാവ്"
english_title: "Must be tattooed on penis too, young man with tattoo all over body"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42900/must-be-tattooed-on-penis-too-young-man-with-tattoo-all-over-body"
published_at: "2022-05-15T13:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280b3766d032_viral.jpg"
keywords: []
---

# ലിം​ഗത്തിലും ടാറ്റൂ ചെയ്യണം, ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് യുവാവ്

> **Lead Summary:** **ശ**രീരത്തിൽ ടാറ്റൂ അടിക്കുന്നത് പലർക്കും ഒരു ഹരമാണ്. ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ആന്റണി ലോഫ്രെഡോ എന്ന യുവാവ്. കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം.

## Article Content

**ശ**രീരത്തിൽ ടാറ്റൂ അടിക്കുന്നത് പലർക്കും ഒരു ഹരമാണ്. ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ആന്റണി ലോഫ്രെഡോ എന്ന യുവാവ്. കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം.

മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ഇയാൾ ടാറ്റൂ ചെയ്തു കഴിഞ്ഞു. എന്നാൽ ഇതൊന്നുമല്ലാതെ മറ്റൊരു പദ്ധതി കൂടി ഈ യുവാവിന്റെ മനസിലുണ്ട്. തന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച് ലിം​ഗത്തിലും ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണെന്നും ആന്റണി പറഞ്ഞു.

ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും ഇയാൾ ടാറ്റൂ ചെയ്തിട്ടുണ്ട്. അടുത്തിടെ ഇയാൾ തന്റെ മേൽച്ചുണ്ടുകൾ സർജറിയിലൂടെ നീക്കം ചെയ്തു. സാത്താൻ രൂപത്തോട് അതിയായ ആരാധനയാണ്.

അത് കൊണ്ടാണ് ഈ രൂപമാറ്റം നടത്തുന്നതെന്നും യുവാവ് പറഞ്ഞു. അടുത്ത ശസ്ത്രക്രിയ തന്റെ ലിം​ഗത്തിലാണെന്നും 'ബ്ലാക്ക് ഏലിയൻ പ്രോജക്റ്റ്' (Black Alien Project) എന്ന പേജിൽ തന്റെ 700,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനോട് ആന്റണി പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴേ ഒരാൾ കമൻിട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42900/must-be-tattooed-on-penis-too-young-man-with-tattoo-all-over-body)