---
title: "മോന്‍സണ്‍ കേസ്; മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് ഇഡി"
english_title: "Monson case; ED wants Mohanlal to appear in person"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42885/monson-case-ed-wants-mohanlal-to-appear-in-person"
published_at: "2022-05-15T12:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280a368408e3_mohanlal.jpg"
keywords: []
---

# മോന്‍സണ്‍ കേസ്; മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് ഇഡി

> **Lead Summary:** മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ മ്യൂസിയം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. അടുത്തയാഴ്ച്ച തന്നെ ഹാജരായി വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശം.

## Article Content

മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ മ്യൂസിയം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. അടുത്തയാഴ്ച്ച തന്നെ ഹാജരായി വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശം.

ഏത് തരത്തിലുള്ള സാഹചര്യത്തിലാണ് മോന്‍സണ്‍റെ മ്യൂസിയം സന്ദര്‍ശിക്കാനെത്തിയത്. ആരാണ് കൊണ്ടുപോയത് എന്നതടക്കമുള്ള കാര്യങ്ങളാണ് മോഹന്‍ലാലില്‍ നിന്ന് ചോദിച്ചറിയുന്നത്.

നിലവില്‍ മോന്‍സണ്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തിവരികയാണ് ഇഡി. സസ്‌പെന്‍ഷനിലിരിക്കുന്ന ഐജി ലക്ഷ്മണയോടും ഈ മാസം 18ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/42885/monson-case-ed-wants-mohanlal-to-appear-in-person)