സൂരജിനെ കുറിച്ച് സംസാരിച്ച്‌ മുന്‍ ബിഗ് ബോസ് താരമായ എലീന പടക്കൽ

സൂരജിനെ കുറിച്ച് സംസാരിച്ച്‌ മുന്‍ ബിഗ് ബോസ് താരമായ എലീന പടക്കൽ
May 14, 2022 10:55 PM | By Anjana Shaji

പ്രതീക്ഷകള്‍ക്ക് അപ്പുറമായിട്ടുള്ള പ്രകടനമാണ് പല മത്സരാര്‍ഥികളും ബിഗ് ബോസ് വീടിനകത്ത് കാഴ്ച വെക്കുന്നത്. തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ ലഭിച്ച താരമാണ് സൂരജ്. ശാരീരികമായി പ്രതിസന്ധികള്‍ നേരിടുന്ന സൂരജിന് ടാസ്‌കുകള്‍ ചെയ്യുന്ന് ബുദ്ധിമുട്ട് വന്നേക്കുമെന്ന തരത്തില്‍ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഒന്നിലധികം ടാസ്‌കുകള്‍ നിഷ്പ്രയാസം ജയിച്ച് സൂരജ് മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ചു.

കഴിഞ്ഞ ആഴ്ചയിലെ മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡ് മോഹന്‍ലാല്‍ സൂരജിന് നല്‍കി. ആ വീട്ടിലെ ഏറ്റവും പൊക്കമുള്ളയാള്‍ സൂരജാണെന്നും അഭിപ്രായപ്പെട്ടു. കട്ട വെയിറ്റിങ് ടാസ്‌കിലും ഡിബേറ്റ് ടാസ്‌കിലും എല്ലാവരെയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് സൂരജ് കാഴ്ച വെച്ചത്. തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ബിഗ് ബോസ് ആരാധകര്‍ക്കും തിരുത്തേണ്ടി വന്നു.


ഇപ്പോഴിതാ നടിയും അവതാരകയും മുന്‍ ബിഗ് ബോസ് താരവുമായ എലീന പടക്കിലും സൂരജിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു സ്‌ക്രീന്‍ ഷോര്‍ട്ടാണ് എലീന പങ്കുവെച്ചത്. ബിഗ് ബോസിനെ കുറിച്ച് യൂട്യൂബിലൂടെ പുറത്ത് വന്ന വീഡിയോയ്ക്ക് താഴെ അഖിലും സൂരജും വേസ്റ്റ് ആണെന്ന് ഒരാള്‍ കമന്റിട്ടിരിക്കുകയാണ്. ഇത് ചൂണ്ടി കാണിച്ച് കൊണ്ടാണ് എലീന വന്നത്.

'സൂരജ് തേലക്കാട്. ഗെയിമിലെ നിന്റെ ഗ്രാഫ് എനിക്ക് കാണാന്‍ സാധിക്കും. അത് കാണുമ്പോള്‍ സന്തോഷമാണ്. നീയത് അര്‍ഹിക്കുന്നുണ്ട് മനുഷ്യാ.. ശാരീരികമായി വെല്ലുവിളികള്‍ ഉണ്ടെങ്കിലും അവന്‍ ഒരിക്കലും പിന്മാറുകയോ സഹതാപത്തിന് വേണ്ടി നിലകൊള്ളുകയോ ചെയ്തില്ല! നീ ഇതിനകം ഞങ്ങളുടെ ഹൃദയങ്ങളില്‍ വിജയിച്ച് കഴിഞ്ഞു. എല്ലാവിധ ആശംസകളും..' എന്നുമാണ് എലീന കുറിച്ചിരിക്കുന്നത്.

ഗെയിം കളിക്കാനോ നിലപാടുകളോ ഇല്ലെന്നൊക്കെയായിരുന്നു സൂരജിനെതിരെയുള്ള ആരോപണം. അഖിലിന്റെ വാലായി നടക്കുന്നു എന്നും ചിലര്‍ കളിയാക്കി പറഞ്ഞു. അതിനെയൊക്കെ പൊളിച്ചെഴുതുന്ന പ്രകടനമാണ് കഴിഞ്ഞ ആഴ്ചകളില്‍ കണ്ട് വരുന്നത്. കട്ട വെയിറ്റിങ് ടാസ്‌കില്‍ വിധികര്‍ത്താവിന്റെ റോള്‍ സൂരജിനായിരുന്നു. ലൂപ് ഹോള്‍ കണ്ടെത്തുന്ന ബുദ്ധിരാക്ഷസന്‍ എന്ന് വിളിപ്പേര് നേടിയ ബ്ലെസ്ലിയെ വരെ സ്വന്തം നിലപാട് കൊണ്ട് തിരുത്താന്‍ സൂരജിന് സാധിച്ചു.


അതുപോലെ ഗ്രൂപ്പ് ടാസ്‌കുകളിലും സൂരജിന്റെ ടീം വിജയിക്കുന്നതാണ് പല തവണയായി കണ്ട് വരുന്നത്. ബലഹീനമായ ടീമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും സൂരജടക്കമുള്ളവര്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഈ ആഴ്ചയിലും വരുന്ന നാളുകളിലും പ്രശംസകള്‍ ഏറ്റുവാങ്ങി മുന്നേറാന്‍ സൂരജിന് സാധിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

Former Bigg Boss star Elena Padakkal talks about Sooraj

Next TV

Related Stories
 'മരിച്ചിട്ടു നീതി കിട്ടി എന്ത് കാര്യം': പ്രതികരണവുമായി ജുവൽ മേരി

May 23, 2022 11:56 AM

'മരിച്ചിട്ടു നീതി കിട്ടി എന്ത് കാര്യം': പ്രതികരണവുമായി ജുവൽ മേരി

സ്ത്രീപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദസന്ദേശത്തിൽ പ്രതികരണവുമായി നടിയും അവതാരികയുമായ ജുവൽ...

Read More >>
ജാസ്മിനെ പണിക്കാരിയാക്കി ദില്‍ഷ, എനിക്ക് ഒറ്റയ്ക്ക് ഭരിച്ചാല്‍ മതിയെന്ന് ജാസ്...

May 20, 2022 09:21 PM

ജാസ്മിനെ പണിക്കാരിയാക്കി ദില്‍ഷ, എനിക്ക് ഒറ്റയ്ക്ക് ഭരിച്ചാല്‍ മതിയെന്ന് ജാസ്...

ജാസ്മിനെ പണിക്കാരിയാക്കി ദില്‍ഷ, എനിക്ക് ഒറ്റയ്ക്ക് ഭരിച്ചാല്‍ മതിയെന്ന്...

Read More >>
ശിവാഞ്ജലി മികച്ച ജോഡി മികച്ച പരമ്പര സാന്ത്വനം : ഐമ അവാര്‍ഡ്

May 14, 2022 04:30 PM

ശിവാഞ്ജലി മികച്ച ജോഡി മികച്ച പരമ്പര സാന്ത്വനം : ഐമ അവാര്‍ഡ്

കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ നടന്‍ ജയസൂര്യയുടെ കയ്യില്‍ നിന്നായിരുന്നു ശിവാഞ്ജലി അവാര്‍ഡ് സ്വീകരിച്ചത്....

Read More >>
 ഒരിക്കലും ഇമോഷണലി വീക്ക് അല്ല; ശാലിനി പറയുന്നു

May 13, 2022 09:07 AM

ഒരിക്കലും ഇമോഷണലി വീക്ക് അല്ല; ശാലിനി പറയുന്നു

ഒരിക്കലും ഇമോഷണലി വീക്ക് അല്ല; ശാലിനി...

Read More >>
താന്‍ പറഞ്ഞ് വിട്ടത് പോലെയാണ് ലക്ഷ്മിപ്രിയയെന്ന് ഭര്‍ത്താവ്

May 12, 2022 09:39 PM

താന്‍ പറഞ്ഞ് വിട്ടത് പോലെയാണ് ലക്ഷ്മിപ്രിയയെന്ന് ഭര്‍ത്താവ്

താന്‍ പറഞ്ഞ് വിട്ടത് പോലെയാണ് ലക്ഷ്മിപ്രിയയെന്ന്...

Read More >>
 മനസികമായി ശരിയല്ല; പൊട്ടിക്കരഞ്ഞ് ജാസ്മിൻ

May 12, 2022 12:10 AM

മനസികമായി ശരിയല്ല; പൊട്ടിക്കരഞ്ഞ് ജാസ്മിൻ

മനസികമായി ശരിയല്ല; പൊട്ടിക്കരഞ്ഞ്...

Read More >>
Top Stories