ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മുംതാസ്. അറുപതുകളിലും എഴുപതുകളിലും നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടിയ താരമാണ് മുംതാസ്. തന്റെ ആദ്യ സിനിമയായ സോനെ കി ചിഡിയ മുതല്‍ തന്നെ ബോളിവുഡിലൊരു സെന്‍സേഷനായി മാറാന്‍ മുംതാസിന് സാധിച്ചിരുന്നു. ബന്ധന്, ആദ്മി ഓര് ഇന്സാന്, സച്ഛാ ഝൂട്ട, തേരെ മേരെ സപ്നെ, ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങി നിരവധി നിരവധി ഹിറ്റുകളും നല്‍കിയിട്ടുണ്ട്.
മുംതാസിന്റെ ഫാഷന്‍ സ്റ്റൈലിനും വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു. മുംതാസ് സാരി എന്ന ട്രെന്റ് തന്നെയുണ്ടായിരുന്നു ഒരുകാലത്ത്. 1974 ലായിരുന്നു മുംതാസിന്റെ വിവാഹം. ബിസിനസുകാരനായ മയൂര്‍ മധ്വാനിയെയായിരുന്നു മുംതാസ് വിവാഹം കഴിച്ചത്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് മുംതാസ് മനസ് തുറന്നിരുന്നു. ഗര്‍ഭകാലത്തെക്കുറിച്ചും കുട്ടികളെ നഷ്ടമായതിനെക്കുറിച്ചുമെല്ലാം മുംതാസ് മനസ് തുറക്കുന്നുണ്ട്. ക്യാന്‍സറിനെ നേരിട്ടതിനെക്കുറിച്ചും താരം മനസ് തുറന്നിരുന്നു.
പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മുംതാസ് മനസ് തുറന്നത്. വിവാഹ ജീവിതത്തില്‍ താന്‍ അതീവസന്തുഷ്ടയാണെന്ന് പറഞ്ഞ മുംതാസ് തനിക്ക് നാല് തവണയോളം കുട്ടികളെ ഗര്‍ഭാവസ്ഥയില്‍ തന്നെ നഷ്ടപ്പെട്ടുവെന്നും വെളിപ്പെടുത്തുന്നുണ്ട്. ഗര്‍ഭകാലത്ത് തന്നെ പുറത്തേക്ക് വിടാറില്ലായിരുന്നുവെന്നും വാഷ് റൂമിലേക്ക് മാത്രമായിരുന്നു നടന്ന് പോയിരുന്നുവെന്നും താരം പറയുന്നു.
വിശദമായി വായിക്കാം തുടര്‍ന്ന്.
''എനിക്ക് പത്ത് വയസുള്ളപ്പോള്‍ മുതല്‍ മദ്വാനികളെ അറിയാമായിരുന്നു. ഉഗാണ്ടയിലേക്ക് പോയി അവരോടൊപ്പം കഴിഞ്ഞിട്ടുണ്ട്. ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് മാറിയത് പോലെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുദ്ധിമുട്ടേറിയ സമയം എനിക്ക് മൂന്ന് നാല് തവണ ഗര്‍ഭച്ഛിദ്രം സംഭവിച്ചപ്പോഴായിരുന്നു.
ആ സമയമത്രയും എന്നോട് കിടക്കയില്‍ തന്നെ കിടക്കാനായിരുന്നു പറഞ്ഞത്. അനങ്ങാന്‍ പാടില്ലായിരുന്നു. വാഷ്റൂമില്‍ പോകാന്‍ മാത്രമായിരുന്നു എഴുന്നേറ്റിരുന്നത്. എല്ലാ ദിവസവും രാവിലെ ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും വൈകിട്ട് ഗുളികകളുമുണ്ടായിരുന്നു'' എന്നാണ് താരം പറയുന്നത്.
''ഉഗാണ്ടയില്‍ വച്ചാണ് ഞാന്‍ നതാഷയെ ഗര്‍ഭം ധരിക്കുന്നത്. താന്യയെയും കൊണ്ട് ഞാന്‍ വീട്ടില്‍ കുടങ്ങിപ്പോയി. എനിക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ തോറ്റ് കൊടുത്തില്ല. എനിക്ക് സുന്ദരിമാരായ രണ്ട് മക്കളുണ്ടായി. അതുപോലെ തന്നെ എന്റെ വിവാഹത്തിലും ഞാന്‍ തോറ്റു കൊടുത്തില്ല. അതുകൊണ്ട് എന്റെ ഭര്‍ത്താവും എന്റേത് മാത്രമാണ്, അദ്ദേഹം എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്'' എന്നാണ് മുംതാസ് പറയുന്നത്.
അതേസമയം ഒരു സമയത്ത് മയൂറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. അതേക്കുറിച്ചും മുംതാസ് മനസ് തുറക്കുന്നുണ്ട്. താന്‍ തന്റെ ഭര്‍ത്താവിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം തന്നെ അതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും താരം പറയുന്നു. താന്‍ പണ്ടൊക്കെ കുറേക്കൂടി പിടിവാശിക്കാരിയായിരുന്നുവെന്നും എന്നാല്‍ ഇന്ന് എല്ലാം മറന്നുവെന്നും മുംതാസ് പറയുന്നു.
''പിന്‍വാതിലൂടെ പുരുഷന്മാര്ക്ക് അവിഹിതബന്ധമുണ്ടാകുന്നത് സര്‍വസാധാരണമാണ്. എന്റെ ഭര്‍ത്താവിന് ഒരെണ്ണം മാത്രമേയുണ്ടായിരുന്നുള്ളൂ. അദ്ദേഹം തന്നെ നേരിട്ട് എന്നോടതിനെക്കുറിച്ച് സംസാരിച്ചുവെന്നതില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. യുഎസിലെ ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതായി അദ്ദേഹം എന്നോട് പറയുകയായിരുന്നു.
അദ്ദേഹം അമേരിക്കയില്‍ ജനിച്ചു വളര്‍ന്നയാളാണ്. പക്ഷെ നീയാണ് എന്റെ ഭാര്യയെന്നും നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ടെന്നും എന്നും സ്നേഹിക്കുമെന്നും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പറഞ്ഞു. ഞാന്‍ കുറച്ച് പിടിവാശിക്കാരി ആയതിനാലാണ് പ്രശ്നമുണ്ടായത്. പക്ഷെ ഇന്ന് അതെല്ലാം മറന്ന കഥകളാണ്'' മുംതാസ് പറയുന്നു.
''ജീവിതത്തില്‍ ഒരു മാപ്പ് ദൈവം വരെ കൊടുക്കും. ഞാന്‍ ഒരു റാണിയെ പോലെയാണ് ജീവിക്കുന്നത്. എനിക്ക് ഒന്നും ചോദിക്കേണ്ടി വരാതെ എന്റെ ഭര്‍ത്താവ് നോക്കിയിട്ടുണ്ട്'' എന്നാണ് മുംതാസ് പറയുന്നത്. തന്റെ രണ്ടാം ജന്മമാണിതെന്നും അതിന് ഭര്‍ത്താവിനോട് കടപ്പെടുന്നതായും താരം പറയുന്നു. ക്യാന്‍സറിനെ നേരിട്ടതിനെക്കുറിച്ച് മനസ് തുറക്കുകയായിരുന്നു മുംതാസ്.
''എന്റെ ഭര്‍ത്താവില്ലായിരുന്നുവെങ്കില്‍ ഞാനിന്ന് മരിച്ചിട്ടുണ്ടാകും. എന്റേത് വളരെ പതുക്കെ വളര്‍ന്ന ക്യാന്‍സറായിരുന്നു. വേണ്ടത് ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ മയൂറിന് നല്ല അറിവുണ്ടായിരുന്നു. അദ്ദേഹം മറ്റൊരു സര്‍ജറിക്ക് കൂടി ആവശ്യപ്പെടുകയായിരുന്നു.
എനിക്കെന്റെ മക്കളുടെ അമ്മയെ വേണം, നിനക്ക് മുടിയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അമേരിക്കയില്‍ പ്രശസ്തമായ പാവയെ പോലെ ക്യൂട്ട് ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്''.
''ഞാന്‍ സര്‍ജറിയ്ക്ക് തയ്യാറായി. തെറാപ്പി കഴിഞ്ഞതും ഞാന്‍ നീല നിറമാകുമായിരുന്നു. ആറ് കീമിയോതെറാപ്പികളും 35 റേഡിയേഷനുകളും ചെയ്യണമായിരുന്നു. ഞാന്‍ തടി വച്ചത് അപ്പോഴാണ്. കീമിയോടെയുടെ പാര്‍ശ്വഫലങ്ങളെ നേരിടാന്‍ നന്നായി ഭക്ഷണം കഴിക്കണമായിരുന്നു. പിന്നീടാണ് വണ്ണം കുറയാന്‍ ആരംഭിച്ചത്'' മുംതാസ് പറയുന്നു.
Husband reveals illicit relationship; The actress openly said