വിവാഹത്തിന് മുന്നേ സിന്ദൂരം അണിഞ്ഞെത്തിയ ഐശ്വര്യ! കാരണമെന്തെന്ന് മനസ് തുറന്ന് മുന്‍നിര സംവിധായക

വിവാഹത്തിന് മുന്നേ സിന്ദൂരം അണിഞ്ഞെത്തിയ ഐശ്വര്യ! കാരണമെന്തെന്ന് മനസ് തുറന്ന് മുന്‍നിര സംവിധായക
May 13, 2022 11:01 PM | By Anjana Shaji

ബോളിവുഡിലെ മുന്‍നിര സംവിധായകയും കൊറിയോഗ്രാഫറുമൊക്കെയാണ് ഫറാ ഖാന്‍. കൊറിയോഗ്രഫിയില്‍ ഒരു ദേശീയ അവാര്‍ഡും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയ ഫറ ഖാന്‍ സംവിധായക ആയി മാറിയപ്പോഴും കയ്യടി നേടുകയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് ഫറ.

2004 ഡിസംബര്‍ 9 നായിരുന്നു ഫറയുടെ വിവാഹം. സംവിധായകന്‍ ഷിരിഷ് കുന്ദര്‍ ആണ് ഫറയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയം പലരും അറിയുന്നത് തന്നെ വിവാഹ പ്രഖ്യാപനത്തോടെയായിരുന്നു.

2008 ലാണ് ഫറ അമ്മയായി മാറുന്നത്. ഐവിഎഫിലൂടെ മൂന്ന് കുട്ടികളുടെ അമ്മയായി മാറുകയായിരുന്നു ഫറ ഖാന്‍. ദിവ, അന്യ, സാര്‍ എന്നിങ്ങനെയാണ് ഫറയുടെ മക്കളുടെ പേരുകള്‍. തിരക്കിട്ട കരിയറിനിടയിലും തന്റെ മക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ കണ്ടെത്തുന്ന അമ്മയാണ് ഫറ. സോഷ്യല്‍ മീഡിയയില്‍ തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്.


തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പതിവും ഫറ ഖാനുണ്ട്. ഇന്നിതാ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഫറ ഖാന്‍ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ചിത്രത്തില്‍ സഹോദരന്‍ സാജിദ് ഖാന്‍, കസിന്‍ ഫര്‍ഹാന്‍ അക്തര്‍, സുഹൃത്തുക്കളായ കരണ്‍ ജോഹര്‍, റാണി മുഖര്‍ജി, ഐശ്വര്യ റായ് എന്നിവരുമുണ്ട്. ചിത്രത്തില്‍ ഐശ്വര്യ റായ് സിന്ദൂരം അണിഞ്ഞിട്ടുണ്ടെന്നത് ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

''ഞാന്‍ ആദ്യമായി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്, 2001 ലേത്. ദേവ്ദാസിന്റെ സെറ്റില്‍ നിന്നും നേരെ വന്നതായിരുന്നു ഐശ്വര്യ റായ്. അതിനാലാണ് നെറ്റിയില്‍ സിന്ദൂരമുളളത്. ഡിസൈനര്‍ ക്ലോത്തിലല്ലാതെയുള്ള കരണ്‍ ജോഹറിന്റെ അപൂര്‍വ്വമായൊരു ചിത്രം കൂടിയാണിത്'' എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ഫറ ഖാന്‍ പങ്കുവച്ചത്.

നേരത്തെ മറ്റൊരു പഴയ ചിത്രവും ഫറ ഖാന്‍ പങ്കുവച്ചിരുന്നു. ഫറ ഖാന്റെ വിവാഹത്തില്‍ നിന്നുമുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. 17 വര്‍ഷം മുമ്പുള്ള ബോളിവുഡായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.


ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, ഗൗരി ഖാന്‍, റാണി മുഖര്‍ജി, പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷന്‍, സൂസെയ്ന്‍ ഖാന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്. തങ്ങളുടെ പതിനേഴാം വിവാഹ വാര്‍ഷികത്തിന് ഫറ പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.

വര്‍ഷങ്ങളോളം ബോളിവുഡിലെ മുന്‍നിര കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ കയ്യൊപ്പ് പതിപ്പിച്ച ശേഷമാണ് ഫറ ഖാന്‍ സംവിധാനത്തിലേക്ക് തിരിയുന്നത്. ഷാരൂഖ് ഖാന്‍ നായകനായി എത്തിയ മേ ഹൂനയായിരുന്നു ആദ്യത്തെ സിനിമ.

ചിത്രം വന്‍ വിജയമായി മാറി. പിന്നാലെ ഷാരൂഖിനെ തന്നെ നായകനാക്കി വന്ന ഓം ശാന്തി ഓം വമ്പന്‍ വിജയമായി മാറുകയും ദീപിക പദുക്കോണ്‍ എന്ന സൂപ്പര്‍ നായികയുടെ അരങ്ങേറ്റ വേദിയുമായി മാറുകയുമായിരുന്നു.


അതേസമയം ഒരിടവേളയ്ക്ക് ശേഷം തിരികെ വരാന്‍ ഒരുങ്ങുകയാണ് ഐശ്വര്യ റായ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോഴിതാ താരം തിരിച്ചുവരികയാണ്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ തമിഴിലേക്കും മടങ്ങിയെത്തുന്നത് എന്നത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിന്റെ വന്‍ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

Aishwarya dressed in crimson before marriage! Leading director with an open mind

Next TV

Related Stories
മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

May 23, 2022 03:12 PM

മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ നടനും ഗായകനുമായ ആദിത്യ...

Read More >>
'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

May 23, 2022 12:20 PM

'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

ജോജു ജോർജ് നായകനായി എത്തിയ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി...

Read More >>
സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

May 23, 2022 10:44 AM

സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ...

Read More >>
മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

May 22, 2022 07:32 PM

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്....

Read More >>
തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

May 22, 2022 01:10 PM

തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

ഇപ്പോഴിതാ ചിത്രത്തിലെ സുൽത്താൻ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സുൽത്താൻ ​ഗാനം...

Read More >>
'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

May 21, 2022 05:02 PM

'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

ടൊവിനോ തോമസ് ചിത്രം ഫോറൻസികിന്റെ ഹിന്ദി റീമേക്ക് റിലീസിന്. ചിത്രത്തിന്റെ ടീസർ അണിറ പ്രവർത്തകർ...

Read More >>
Top Stories