---
title: "ഇരട്ടവേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങി നടി ഭാവന"
english_title: "Actress Bhavana is all set to appear in a double role for the first time."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42622/actress-bhavana-is-all-set-to-appear-in-a-double-role-for-the-first-time"
published_at: "2022-05-13T20:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e778278f53_BHAVANA.jpg"
keywords: []
---

# ഇരട്ടവേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങി നടി ഭാവന

> **Lead Summary:** ആദ്യമായി ഇരട്ടവേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങി നടി ഭാവന. പിങ്ക് നോട്ട് എന്ന തന്റെ പുതിയ കന്നഡ ചിത്രത്തിലാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്.

## Article Content

ആദ്യമായി ഇരട്ടവേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങി നടി ഭാവന. പിങ്ക് നോട്ട് എന്ന തന്റെ പുതിയ കന്നഡ ചിത്രത്തിലാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്.

ജിഎന്‍ രുദ്രേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരേ പോലുള്ള ഇരട്ട സഹോദരിമാരെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്.

കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഉദ്ദ്വേഗജനകമായ നിമിഷങ്ങളും ഉള്ള തിരക്കഥയായത് കൊണ്ടാണ് ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ തീരുമാനിച്ചതെന്ന് ഭാവന പറഞ്ഞു.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ ജിഎന്‍ രുദ്രേഷ് പറഞ്ഞു.ജാസി ഗിഫ്റ്റ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42622/actress-bhavana-is-all-set-to-appear-in-a-double-role-for-the-first-time)