---
title: "ഷഹാനയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ട് നടന്‍ മുന്ന"
english_title: "The actor shared the pain of the separation of young model Shahana."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42609/the-actor-shared-the-pain-of-the-separation-of-young-model-shahana"
published_at: "2022-05-13T19:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e6b66207f1_MUNNA.jpg"
keywords: []
---

# ഷഹാനയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ട് നടന്‍ മുന്ന

> **Lead Summary:** കാസര്‍ഗോഡ് സ്വദേശിയായ യുവ മോഡല്‍ ഷഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്ന. ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

## Article Content

കാസര്‍ഗോഡ് സ്വദേശിയായ യുവ മോഡല്‍ ഷഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്ന. ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു.

ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍.

ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42609/the-actor-shared-the-pain-of-the-separation-of-young-model-shahana)