'യഥാർഥത്തിലുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാണ്'-പ്രിയങ്ക ചോപ്ര

'യഥാർഥത്തിലുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാണ്'-പ്രിയങ്ക ചോപ്ര
2021-10-09T06:59:00 | By Susmitha Surendran

രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടവും ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടുകയും പിന്നീട് തമിഴ് സിനിമ തമിഴനിലൂടെ സിനിമയിലേക്ക് എത്തുകയും ബബോളിവുഡിലെന്നപോലെ തന്നെ ഹോളിവുഡിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടിയാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടിയ അഞ്ചാമത്തെ ഇന്ത്യാക്കാരിയായിരുന്നു പ്രിയങ്ക ചോപ്ര.

പോപ്പ് ​​ഗായകൻ നിക്ക് ജൊനാസിനെ വിവാഹം ചെയ്തതോടെ ഇപ്പോൾ ഇന്ത്യയിലേക്ക് വല്ലപ്പോഴുമെത്തുന്ന സന്ദർശക മാത്രമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ് എ സ്പൈ ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി.


ഹിന്ദിയിൽ അരങ്ങേറിയ ശേഷം പിന്നീട് പ്രിയങ്കയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിലെ ടോപ് ടെൺ നായകമാരുടെ പട്ടികയെടുത്താൽ അതിൽ ഏറ്റവും മുന്നിൽ തന്നെ പ്രിയങ്കയുണ്ടാകും. സോഷ്യൽമീഡിയകളിലൂടെയാണ് പ്രിയങ്ക ആരാധകരുമായി ഏറ്റവും അധികം സംവദിക്കുന്നത്. പലപ്പോഴും തന്റെ ചിന്തകളെല്ലാം ആരാധകരുമായി ചർച്ച ചെയ്യാൻ പ്രിയങ്ക ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയ വഴി താരം മനസിലാക്കിയ ചില കാര്യങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര. വിക്ടോറിയാസ് സീക്രട്ട് വോയ്സസ് പോഡ്കാസ്റ്റിലൂടെയാണ് ജീവിതത്തെ കുറിച്ച് ഇതുവരെ പറയാത്ത ചിലകാര്യങ്ങള്‍ പ്രിയങ്ക ചോപ്ര പങ്കുവെച്ചത്.

ഇന്റർനെറ്റിന്റെ ടോക്സിക് സ്വഭാവത്തെയും അരക്ഷിതാവസ്ഥയെയും അതിരൂക്ഷമായി വിമർശിക്കുകയും താൻ അതിനെ അതിജീവച്ചത് എങ്ങനെയെന്ന് വിവരിക്കുകയുമാണ് പ്രിയങ്ക ചോപ്ര ചെയ്തത്. യഥാർഥത്തിലുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും ശരിക്കും എങ്ങനെയാണോ അങ്ങനെയല്ലാതെ പ്രത്യക്ഷപ്പെടാൻ ഇന്റർനെറ്റിന്റെ ടോക്സിക് സ്വഭാവം മൂലം നിർബന്ധിതയായെന്നുമാണ് പ്രിയങ്ക പറയുന്നത്. സ്വകാര്യതയെ മാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും വീട്, കുടുംബം, വികാരങ്ങള്‍ ഇതെല്ലാം വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പ്രിയങ്ക പറയുന്നു.

എന്നെ കുറിച്ച് ആഴത്തിൽ ചിന്തിക്കാറില്ല... ചിലപ്പോൾ ഭർത്താവ്, അമ്മ, സഹോദരൻ ഇവരോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും. പക്ഷേ, എന്റെ വീട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കും. എന്റെ സുരക്ഷിതമായ ഇടമാണ് വീട്. എനിക്ക് എന്താണോ തോന്നുന്നത് അതുമാത്രമാണ് ഞാൻ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത്. പലപ്പോഴും അത് ഒരു കുറിപ്പിലൂടെയായിരിക്കും. പതിനേഴാം വയസിലാണ് ഞാൻ ഈ ബിസിനസിന്റെ ഭാഗമാകുന്നത്. പാരമ്പര്യത്തിൽ ഊന്നിനിൽക്കുന്ന ഒരു വ്യവസായമാണ് ഇത്. അതിജീവനത്തിനായി നിങ്ങൾക്ക് പോരാടേണ്ടി വരും. വികാരങ്ങൾക്ക് അടിമപ്പെടരുത്..

അതിജീവനത്തിലൂടെയാണ് താൻ സ്വയം രൂപാന്തരപ്പെട്ടതെന്നും ഒരു തെരുവുനായ എങ്ങനെയാണോ അതിന്റെ വഴികൾ തെരഞ്ഞെടുക്കുന്നത് അതുപോലെയാണ് താൻ ചെയ്തതെന്നു പ്രിയങ്ക പറഞ്ഞു. 'എനിക്കിഷ്ടമുള്ള വഴികളിലൂടെ സഞ്ചരിക്കും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും. അങ്ങേയറ്റം അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഞാൻ എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ അങ്ങേയറ്റം സുരക്ഷിതമായ ഇടത്തിലാണ് ജീവിതമെന്നും' പ്രിയങ്ക വ്യക്തമാക്കി.

തന്നേക്കാൾ പത്തുവയസ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത് മുതൽ പാപ്പരാസികളും ഇവർക്ക് പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം മൂന്നാ വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ ഇരുവരും തന്നെയാണ്. ഇപ്പോൾ ഭർത്താവിനൊപ്പം അവധി ആഘോഷിക്കുകയാണ് പ്രിയങ്ക. ബീച്ച് വെയറിലുള്ള പ്രിയങ്കയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

Content Highlight: 'It's hard to show a real face and body' - Priyanka Chopra

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup