---
title: "കമല്‍ ഹാസന്റെ 'പത്തല പത്തല' കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യം വെച്ച്; വിവാദം"
english_title: "Kamal Haasan's new movie Vikram's song is in controversy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42530/kamal-haasans-new-movie-vikrams-song-is-in-controversy"
published_at: "2022-05-13T14:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e1a7719367_kamlahasan.jpg"
keywords: []
---

# കമല്‍ ഹാസന്റെ 'പത്തല പത്തല' കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യം വെച്ച്; വിവാദം

> **Lead Summary:** കമല്‍ ഹാസന്റെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം വിക്രത്തിലെ ഗാനം വിവാദത്തില്‍. പാട്ടിന്റെ വരികളില്‍ ചിലത് കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതാണെന്നാണ് വിവാദത്തിന് അടിസ്ഥാനം.

## Article Content

കമല്‍ ഹാസന്റെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം വിക്രത്തിലെ ഗാനം വിവാദത്തില്‍. പാട്ടിന്റെ വരികളില്‍ ചിലത് കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതാണെന്നാണ് വിവാദത്തിന് അടിസ്ഥാനം.

താരത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നും ആക്ഷേപമുണ്ട്. പത്തല പത്തല എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ലിറിക്കല്‍ വീഡിയോ ആയെത്തിയ ഗാനം എഴുതിയതും ആലപിച്ചതും കമല്‍ ഹാസന്‍ തന്നെയാണ്.

ഖജനാവില്‍ പണമില്ല, നിറയെ രോഗങ്ങള്‍ വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴര്‍ക്ക് ഒന്നും കിട്ടുന്നില്ല. താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും പാട്ടില്‍ കമല്‍ എഴുതിയിരിക്കുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുക. കമല്‍ഹാസനൊപ്പം മലയാളി താരങ്ങളും വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

വിജയ് സേതുപതിയുടെ ചിത്രത്തിലൊരു പ്രധാനവേഷത്തിലുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/42530/kamal-haasans-new-movie-vikrams-song-is-in-controversy)