---
title: "മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള പുരാവസ്തുതട്ടിപ്പ്  കേസ്: മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു"
english_title: "ID notice sent to actor Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42510/id-notice-sent-to-actor-mohanlal"
published_at: "2022-05-13T12:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e04588a8ca_mohanlal.jpg"
keywords: []
---

# മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള പുരാവസ്തുതട്ടിപ്പ്  കേസ്: മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു

> **Lead Summary:** നടന്‍ മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. പുരാവസ്തുതട്ടിപ്പിലൂടെ കോടികള്‍ തട്ടിയ ആളാണ് മോന്‍സണ്‍. ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ അടുത്തയാഴ്ച ഹാജരാകണം.

## Article Content

നടന്‍ മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. പുരാവസ്തുതട്ടിപ്പിലൂടെ കോടികള്‍ തട്ടിയ ആളാണ് മോന്‍സണ്‍. ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ അടുത്തയാഴ്ച ഹാജരാകണം.

മോഹന്‍ലാലിന്റെ മൊഴി മോന്‍സണ്‍ കേസിനുപുറമേ മറ്റൊരു കേസിലും എടുക്കും. മോഹന്‍ലാല്‍ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു.

മോഹന്‍ലാലിനെ ഇവിടെ എത്തിച്ചത് മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണെന്നാണ് മൊഴി.മോഹന്‍ലാലിന്റെ മൊഴി മോന്‍സണ്‍ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന.

ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് മോന്‍സണ്‍ കേസില്‍ ഐ.ജി. ലക്ഷ്മണിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/42510/id-notice-sent-to-actor-mohanlal)