പഞ്ചാബിയായ വാമിഖ ഗോദയില്‍ അദിഥി സിംഗ് എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. ബോളിവുഡിലും തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലുമെല്ലാം തിളങ്ങിയ ശേഷമായിരുന്നു നടി മലയാളത്തിലും എത്തിയത്.
മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു ഗോദ.പക്ക കൊമേഷ്യല്‍ എന്റര്ടെയ്നര് ചിത്രത്തിലൂടെ മികച്ച തുടക്കമാണ് വാമിഖയ്ക്ക് മലയാളത്തില്‍ ലഭിച്ചത്.
ഗോദയ്ക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായ നയനിലും പ്രധാന വേഷത്തില്‍ വാമിഖ അഭിനയിച്ചിരുന്നു.
ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സിനിമയിലെ നടിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ഗോദയ്ക്കും നയനും പിന്നാലെ പഞ്ചാബി സിനിമകളിലാണ് വാമിഖ വീണ്ടും സജീവമായത്.സിനിമാത്തിരക്കുകള്‍ക്കിടെയിലും നടിയുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്.
അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഗ്ലാമര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വാമിഖയുടെ പുതിയ മലയാള ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ തന്നെ ഹോട്ട് എന്ന് വിളിക്കുന്നതിനെ കുറിച്ച് മനസുതുറന്ന് എത്തിയിരിക്കുകയാണ് നടി. ആരാധകര്‍ തന്നെ ഹോട്ട് ആയി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു എന്ന് നടി പറയുന്നു.
അതില്‍ വിഷമമില്ല. അത് നല്ല കാര്യമാണ്. ഒരാള്‍ ഗ്ലാമറസാവുക എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. സൗന്ദര്യം എന്നത് കാണുന്നവരുടെ കാഴ്ചപ്പാടാണ്.ഒരാളുടെ മനസില്‍ തന്നെപറ്റി മോശമായി തോന്നുണ്ടെങ്കില്‍ അത് അയാളുടെ കണ്ണില്‍ ഉണ്ടാവുമെന്നും നടി പറയുന്നു. എന്നാല്‍ മനസില്‍ സ്നേഹമാണെങ്കില്‍ അവര്‍ കാണിക്കുന്നതും ആ രീതിയില്‍ ആയിരിക്കുമെന്നും താരം പറയുന്നു.
ഞാന്‍ ഒന്നിനെപറ്റിയും ആലോചിക്കാറില്ലെന്നും വിഷമിക്കുകയുമില്ലെന്നും വാമിഖ പറഞ്ഞു.സിനിമയോടാണ് എന്റെ പ്രണയമെന്നും കുട്ടിക്കാലം മുതലെ നടിയാവണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും അങ്ങനെയാണ് മുംബൈയില്‍ എത്തിയതെന്നും വാമിഖ ഗബ്ബി അഭിമുഖത്തില്‍ പറഞ്ഞു.
മുന്‍പ് സാരിയുടുത്തുളള നടിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്മയുടെ സാരി ഉടുത്തുകൊണ്ടുള്ള ആ ചിത്രങ്ങളില്‍ അല്പം ഗ്ലാമറസ്സായിരുന്നു വാമിഖ.മുന്‍പും ഇത്തരത്തിലുളള ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച വാമിഖ ഇപ്പോള്‍ മാതൃഭാഷയായ പഞ്ചാബിയിലാണ് സജീവമായിരിക്കുന്നത്. അഞ്ച് പഞ്ചാബി സിനിമകള്‍ തുടര്‍ച്ചയായി പൂര്‍ത്തിയാക്കിയ വാമിഖ ഇപ്പോള്‍ മാതൃഭാഷയില്‍ തിരക്കിലാണ്.
ഇതിനിടെ ബോധി ഗാധി മുക്തി എന്ന ചിത്രത്തിലൂടെ നടി വീണ്ടും മലയാളത്തിലേക്ക് എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Wamikha Gabby is a notable star in Malayalam through Goda starring Tovino Thomas. The actress' performance in the film directed by Basil Joseph was highly acclaimed