---
title: "ഇത്രയും വെറുപ്പോടെ മറ്റൊന്നും ചെയ്തിട്ടില്ല; വിജയരാഘവൻ പറയുന്നു "
english_title: "Nothing else has been done with so much hatred; Says Vijayaraghavan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42496/nothing-else-has-been-done-with-so-much-hatred-says-vijayaraghavan"
published_at: "2022-05-13T11:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627df4dc0bb88_vijaya ragavan.jpg"
keywords: []
---

# ഇത്രയും വെറുപ്പോടെ മറ്റൊന്നും ചെയ്തിട്ടില്ല; വിജയരാഘവൻ പറയുന്നു 

> **Lead Summary:** മലയാളികളുടെ പ്രിയനടൻ ആണ് വിജയരാഘവൻ. വർഷങ്ങളായി സിനിമയിൽ സജീവം. എല്ലാത്തരം കഥാപാത്രങ്ങളും വിജയരാഘവൻ കയ്യിൽ ഭദ്രമാണ്. നായകൻ ആയാലും വില്ലൻവേഷം ആയാലും സഹ കഥാപാത്രം ആയാലും എല്ലാം അതിൻറെ മികച്ച രീതിയിൽ അദ്ദേഹം ചെയ്യും. നിരവധി ആരാധകർ ഇദ്ദേഹത്തിന് മലയാളത്തിലുണ്ട്.

## Article Content

മലയാളികളുടെ പ്രിയനടൻ ആണ് വിജയരാഘവൻ. വർഷങ്ങളായി സിനിമയിൽ സജീവം. എല്ലാത്തരം കഥാപാത്രങ്ങളും വിജയരാഘവൻ കയ്യിൽ ഭദ്രമാണ്. നായകൻ ആയാലും വില്ലൻവേഷം ആയാലും സഹ കഥാപാത്രം ആയാലും എല്ലാം അതിൻറെ മികച്ച രീതിയിൽ അദ്ദേഹം ചെയ്യും. നിരവധി ആരാധകർ ഇദ്ദേഹത്തിന് മലയാളത്തിലുണ്ട്.

ഇപ്പോഴിതാ ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അഭിനയ ജീവിതത്തിൽ ഏറ്റവും വെറുപ്പ് തോന്നി കഥാപാത്രത്തെ കുറിച്ചാണ് വിജയരാഘവൻ മനസ്സ് തുറക്കുന്നത്. ഇതുവരെ ചെയ്തതിൽ തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത് ഒരേ ഒരു കഥാപാത്രമാണ് എന്ന് അദ്ദേഹം പറയുന്നു.

സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ ചെയ്ത കഥാപാത്രമാണത്. പൃഥ്വിരാജ് ആണ് ഈ ചിത്രത്തിൽ നായകൻ. സി ഐ ഗുഡ് സ്റ്റീഫൻ എന്ന വേഷമാണ് ഇതിൽ വിജയരാഘവൻ ചെയ്തത്. അത്രയേറെ വെറുപ്പോടെയാണ് താൻ അത് ചെയ്തത് എന്ന് ഇദ്ദേഹം പറയുന്നു.

താൻ കൂടുതൽ സിനിമകളിലും വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ സ്റ്റോപ്പ് ലെൻസിലെ ഈ കഥാപാത്രം അങ്ങനെ അല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ഒക്കെ അറപ്പ് ഉണ്ടാക്കുന്ന ഡയലോഗ് പറയും. അപ്പോൾ തന്നെ തനിക്ക് അയ്യേ എന്ന് തോന്നിപ്പോയിട്ടുണ്ട്.

മറ്റൊരാളുടെ ഭാര്യയെ കൊണ്ടുപോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. അഭിനയ ജീവിതത്തിൽ ഇത്രയും റിപ്പോർട്ട് ചെയ്ത മറ്റൊരു കഥാപാത്രമില്ല. വിജയരാഘവൻ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42496/nothing-else-has-been-done-with-so-much-hatred-says-vijayaraghavan)