---
title: "അങ്ങനൊരു പ്രോജക്റ്റ് ചെയ്യുന്നില്ല; നയൻതാര ചിത്രത്തെക്കുറിച്ച് ധോണി"
english_title: "No such project; Dhoni talks about Nayantara's movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42484/no-such-project-dhoni-talks-about-nayantaras-movie"
published_at: "2022-05-13T11:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627dee6c058eb_nayanthara.jpg"
keywords: []
---

# അങ്ങനൊരു പ്രോജക്റ്റ് ചെയ്യുന്നില്ല; നയൻതാര ചിത്രത്തെക്കുറിച്ച് ധോണി

> **Lead Summary:** കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണി തമിഴ് സിനിമ നിർമ്മിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

## Article Content

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണി തമിഴ് സിനിമ നിർമ്മിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

രജനികാന്തിനൊപ്പം സഹകരിച്ചിട്ടുള്ള സഞ്ജയ് എന്നൊരു വ്യക്തിയായിരിക്കു സംവിധായകനായി എത്തുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ആ വാർത്ത വ്യാജമാണെന്ന് പറയുകയാണ് ധോണിയുടെ നിർമ്മാണ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്സ്.

'ധോണി എന്റർടെയ്ൻമെന്റ്സ് സഞ്ജയ് എന്നൊരു വ്യക്തിയുമായി യാതൊരു പ്രോജക്റ്റും ചെയ്യുന്നില്ല. അത്തരമൊരു വാർത്ത തീർത്തും വ്യാജമാണ്.

എന്നാൽ വളരെ രസകരമായ പല പ്രോജക്റ്റുകൾ ഞങ്ങൾ ഒരുക്കുന്നുണ്ട്',എന്നാണ് പത്രക്കുറിപ്പിലൂടെ നിർമ്മാണ കമ്പനി അറിയിച്ചത്.നയൻ‌താര ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42484/no-such-project-dhoni-talks-about-nayantaras-movie)