---
title: "ഒരു തുന്നല്‍ക്കാരന്‍ എന്ന നിലയില്‍ തനിക്ക് സിനിമയില്‍ ഒരുപാട് ഭാഗ്യം ലഭിച്ചിട്ടുണ്ട്; ഇന്ദ്രന്‍സ്"
english_title: "As a tailor he has got a lot of luck in cinema; Indrans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42479/as-a-tailor-he-has-got-a-lot-of-luck-in-cinema-indrans"
published_at: "2022-05-13T10:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627de851b0817_indrans.jpg"
keywords: []
---

# ഒരു തുന്നല്‍ക്കാരന്‍ എന്ന നിലയില്‍ തനിക്ക് സിനിമയില്‍ ഒരുപാട് ഭാഗ്യം ലഭിച്ചിട്ടുണ്ട്; ഇന്ദ്രന്‍സ്

> **Lead Summary:** ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. പിന്നീട് ഒരു ഇടവേളക്ക് ശേഷം നടന്‍ വില്ലന്‍ വേഷങ്ങളിലും സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലേക്കും മാറുകയായിരുന്നു. ആദ്യം ചെയ്തതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇന്ദ്രന്‍സ് ചെയ്തുകൊണ്ടിരിക്കുന്നത്.

## Article Content

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. പിന്നീട് ഒരു ഇടവേളക്ക് ശേഷം നടന്‍ വില്ലന്‍ വേഷങ്ങളിലും സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലേക്കും മാറുകയായിരുന്നു. ആദ്യം ചെയ്തതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇന്ദ്രന്‍സ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഉടല്‍ എന്ന ചിത്രത്തിലെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെ, നടന്‍ സുരേഷ് ഗോപിയുടെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഒരു ഷര്‍ട്ടിനെ കുറിച്ചും നടന്‍ പറഞ്ഞു.

ഒരു പടത്തിനു വേണ്ടി ഞാന്‍ തുന്നി കൊടുത്ത മഞ്ഞ ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് സുരേഷ് ഗോപി അന്ന് മകളെ കാണാന്‍ ആശുപത്രിയില്‍ പോയത് . മകള്‍ക്ക് ഷര്‍ട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു തവണ സുരേഷ് ഗോപി പറയുകയും ചെയ്തു ഇന്ദ്രന്‍സ് തുന്നി നല്‍കിയ മഞ്ഞ ഷര്‍ട്ടിലാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത് എന്ന് .

ഒരു തുന്നല്‍ക്കാരന്‍ എന്ന നിലയില്‍ തനിക്ക് സിനിമയില്‍ ഒരുപാട് ഭാഗ്യം ലഭിച്ചിട്ടുണ്ട് . തയ്യല്‍ക്കാരനായി വന്നത് കാരണം എല്ലാവരോടും അടുത്ത് ഇടപഴകാനും നല്ല കുറെ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു .

ഏറെ അടുപ്പം തോന്നിയ ഒരു കഥാപാത്രമായിരുന്നു ചിത്രം ഹോമിലെ. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ പിന്നീട് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു. മികച്ച രീതിയില്‍ തന്നെ സംവിധായകന്‍ ചിത്രം എടുത്തു.

അതേസമയം താന്‍ ആദ്യം ചെയ്തത് പോലെയുള്ള കോമഡി വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കൊതിയാവുന്നു എന്നും താരം പറഞ്ഞു. അത്തരം ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് ഏറെ ഇഷ്ടമാണ് . താന്‍ ഇനിയും അങ്ങനെയുള്ള കഥാപാത്രങ്ങളുമായി വരുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42479/as-a-tailor-he-has-got-a-lot-of-luck-in-cinema-indrans)