---
title: "മെഗാസ്റ്റാര്‍ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന ആ രണ്ടുപേര്‍ ഇവരാണ്"
english_title: "These are the two people who follow megastar Mammootty on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42422/these-are-the-two-people-who-follow-megastar-mammootty-on-social-media"
published_at: "2022-05-12T21:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d35fac9db4_Untitled-1.jpg"
keywords: []
---

# മെഗാസ്റ്റാര്‍ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന ആ രണ്ടുപേര്‍ ഇവരാണ്

> **Lead Summary:** **മെ**ഗാസ്റ്റാര്‍ മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് എല്ലാം വന്‍ സ്വീകര്യതയാണ്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് സ്വന്തം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരമാണ് മമ്മൂട്ടി.

## Article Content

**മെ**ഗാസ്റ്റാര്‍ മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് എല്ലാം വന്‍ സ്വീകര്യതയാണ്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് സ്വന്തം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരമാണ് മമ്മൂട്ടി.

മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്.5 മില്യണ്‍ ഫോളോവെഴ്‌സ്‌ മമ്മൂട്ടിക്ക് ഫേസ്ബുക്കിലുള്ളത്.

ഫേസ്ബുക്കില്‍ മമ്മൂട്ടി തിരിച്ച്‌ ഫോളോ ചെയ്യുന്നത് 6 ഫേസ്ബുക് പേജുകളാണ്.ഒന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്റെയാണ്. പ്ലേഹൗസ് റീലിസ്,മമ്മൂട്ടിക്കമ്ബനി,മൈ ട്രീ ചലഞ്ച്,നന്‍പകല്‍ നേരത്ത്,ദി പ്രീസ്റ്റ് തുടങ്ങിയ ഫേസ്ബുക് പേജുകളാണ് ഫേസ്ബുക് ഫോളോയിങ്ങില്‍ ഉള്ളത്.

എന്നാല്‍ 3.1 മില്ല്യണ്‍ ഫോളോവേഴ്‌സാണ് മമ്മൂട്ടിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത് . എന്നാല്‍ മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ തിരിച്ച്‌ ഫോളോ ചെയ്യുന്നതോ വെറും രണ്ടുപേരെമാത്രം. ആ രണ്ടുപേരില്‍ സുഹൃത്തും നടനുമായ മോഹന്‍ലാല്‍ ഇല്ല എന്നതാണ് ആരാധകരെയും അതിശയിപ്പിക്കുന്നത്.

മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടില്‍ ഒന്ന് ദുല്‍ഖര്‍ സല്‍മാന്റേതാണ്. രണ്ടാമത്തേത്, അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുളളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെനുമാണ്. നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും മുന്‍ ആര്‍ജെയുമാണ് ജിനു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42422/these-are-the-two-people-who-follow-megastar-mammootty-on-social-media)