logo

റൊമാന്റിക്‌ കെമിസ്ട്രി വര്‍ക്ക്‌ ആകുന്നില്ല പ്രയാഗ മാര്‍ട്ടിന്‍ പുറത്ത്

Published at Nov 9, 2020 01:15 PM റൊമാന്റിക്‌ കെമിസ്ട്രി വര്‍ക്ക്‌ ആകുന്നില്ല  പ്രയാഗ മാര്‍ട്ടിന്‍ പുറത്ത്

മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ഇതിനോടകം തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിരുന്ന പ്രയാഗയുടെ പുതിയ ചിത്രം തെലുങ്കിലായിരുന്നു.

അതും തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം. പ്രശസ്ത സംവിധായകന്‍ ബോയപതി ശ്രിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബിബി3 എന്ന് താത്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ ഷൂട്ടിങും ആരംഭിച്ചിരുന്നു.

എന്നാല്‍ സ്‌ക്രീന്‍ കെമിസ്ട്രി പോര എന്ന കാരണത്താല്‍ പ്രയാഗയെ ചിത്രത്തില്‍ നിന്നും പുറത്താക്കിയതായി വാര്‍ത്തകള്‍. പ്രമുഖ തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. പ്രയാഗയ്ക്ക് പകരം പ്രഗ്യ ജയ്‌സുവാള്‍ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായെത്തും.


ചിത്രത്തില്‍ ഐ എ എസ് ഉദ്യോഗസ്ഥയുടെ വേഷമായിരുന്നു പ്രയാഗയ്ക്ക്. നന്ദമൂരി ബാലകൃഷ്ണയുടെ കാമുകിയായിട്ടാണ് പ്രയാഗ എത്തുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി ശരിയാവുന്നില്ല.

ചില രംഗങ്ങള്‍ ചെയ്തു നോക്കിയപ്പോള്‍ തന്നെ ആ ചേര്‍ച്ച കുറവ് എടുത്ത് പിടിയ്ക്കാന്‍ തുടങ്ങി. അറുപത് കാരനായ നന്ദമൂരിയും 25 കാരിയായ പ്രയാഗയും ഒരു തരത്തിലും മാച്ച് ആവുന്നില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് പ്രയാഗയെ മാറ്റാം എന്ന തീരുമാനത്തിലെത്തിയതത്രെ.

മലയാളത്തില്‍ നിന്ന് തന്നെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഷംന കാസിമും ബബി3 യില്‍ എത്തുന്നു. ഇവരെ കൂടാതെ ചില മുന്‍നിര തെലുങ്ക് താരങ്ങളും കഥാപാത്രമാവുന്ന സിനിമയില്‍ സംവിധായകന് വലിയ പ്രതീക്ഷ തന്നെയുണ്ട്.


നന്ദമൂരി ബാലകൃഷ്ണയും ബോയപതി ശ്രീനുവും നേരത്തെ ഒന്നിച്ച സിംഹ, ലെജന്റ് എന്നീ രണ്ട് സിനിമകളും മികച്ച വിജയം നേടിയിരുന്നു.

പ്രയാഗയുടെ മലയാള സിനിമകള്‍ കണ്ട്, അഭിനയം ഇഷ്ടപ്പെട്ടിട്ടാണ് ശ്രിനു നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി തന്റെ പുതിയ ചിത്രത്തിലേക്ക് നടിയെ കാസ്റ്റ് ചെയ്തത്.

എന്നാല്‍ പ്രായം വിനയാവുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമ സംഭവിച്ചിരുന്നുവെങ്കില്‍ പ്രയാഗയ്ക്ക് തെലുങ്കില്‍ ഒരു മികച്ച തുടക്കം ലഭിച്ചേനെ.

ബാലതാരമായി സിനിമയിലെത്തിയ പ്രയാഗ പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തില്‍ നായികയായി അരങ്ങേറിയത്.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി. തുടര്‍ന്ന് പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പിടിച്ചുകയറുകയായിരുന്നു.

Apart from Malayalam, Prayaga Martin is an actress who has focused on foreign language films as well. Prayaga's new film, which has already been announced in Tamil and Kannada, was in Telugu

Related Stories
ക്യാമറക്ക്  മുന്നില്‍ നില്‍ക്കുമ്പോള്‍  ശരീരത്തെ കുറിച്ചോ നഗ്നതയെ കുറിച്ചോ ഞാന്‍ ഓര്‍ക്കാറില്ല അപ്സര പറയുന്നു

Nov 29, 2020 12:05 PM

ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ശരീരത്തെ കുറിച്ചോ നഗ്നതയെ കുറിച്ചോ ഞാന്‍ ഓര്‍ക്കാറില്ല അപ്സര പറയുന്നു

രാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ത്രില്ലറിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്തിരുന്നു. പലപ്പോഴും വിവാദങ്ങൾ...

Read More >>
സാരിയില്‍ പുഷ് അപ്  ചെയ്യ്തു ബോളിവുഡ് താരം

Nov 28, 2020 03:27 PM

സാരിയില്‍ പുഷ് അപ് ചെയ്യ്തു ബോളിവുഡ് താരം

നടനും മോഡലും ഫിറ്റനസ്സ് ഐക്കണുമായ മിലിന്ദ് സോമന്റെ അമ്മ ഇതിനു മുൻപ് സാരി ധരിച്ച് വർക്ക് ഔട്ട് ചെയ്തതും മാരത്തോൺ ഓടിയതും സോഷ്യൽ മീഡിയയിൽ ഏറെ ...

Read More >>
Trending Stories