---
title: "പുതിയ വിശേഷ  വാർത്തയുമായി പ്രിയ വാര്യർ, ആശംസകളുമായി മലയാളികൾ"
english_title: "Priya Warrier is back in Malayalam cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42395/priya-warrier-is-back-in-malayalam-cinema"
published_at: "2022-05-12T20:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d1bf5e5c9c_priya varyar.jpg"
keywords: []
---

# പുതിയ വിശേഷ  വാർത്തയുമായി പ്രിയ വാര്യർ, ആശംസകളുമായി മലയാളികൾ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്നുതന്നെ താരത്തിന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുവാൻ അവസരം ലഭിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് പ്രിയ വാരിയർ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്നുതന്നെ താരത്തിന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുവാൻ അവസരം ലഭിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് പ്രിയ വാരിയർ.

ഇതൊക്കെ ആണെങ്കിൽ പോലും താരത്തിന് കേരളത്തിൽ നിന്നും ലഭിച്ചത് അവഗണനകളും പരിഹാസങ്ങളും മാത്രമാണ്. തമിഴിലും തെലുങ്കിലും ആണ് താരത്തിന് കൂടുതൽ ആരാധകർ ഉള്ളത്. ആദ്യത്തെ സിനിമയ്ക്ക് ശേഷം താരം അധികം മലയാളം സിനിമകളിൽ ഒന്നുംതന്നെ അഭിനയിച്ചിട്ടില്ല.

മലയാളത്തിൽ നിന്നും താരത്തിന് അവഗണനകൾ മാത്രമാണ് നേരിട്ടത് എന്ന കാരണം കൊണ്ട് ആയിരിക്കണം ഒരുപക്ഷേ താരം ഈ തീരുമാനമെടുത്തത്. എന്നാൽ കേരളത്തിലുള്ള പ്രിയ വാരിയർ ആരാധകർക്ക് ഒരു സന്തോഷ വാർത്ത ആണ് ഇപ്പോൾ വന്നിരിക്കുന്നത്.

താരം മലയാള സിനിമയിലേക്ക് തിരിച്ചു വരുവാൻ ഒരുങ്ങുകയാണ്. കൊള്ളാ എന്ന സിനിമയിലൂടെ ആണ് താരം തിരിച്ചുവരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ത്രില്ലർ സിനിമ ആയിട്ടാണ് ഈ സിനിമ ഒരുക്കുന്നത്. ഇന്ന് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് ഔദ്യോഗികമായി ആരംഭിച്ചത്. സിബി മലയിൽ ആയിരുന്നു പരിപാടിയിലെ മുഖ്യ അതിഥി.

മലയാളത്തിലെ നിരവധി ജനപ്രിയ താരങ്ങളാണ് ഈ പരിപാടിയിൽ വേഷമിടുന്നത്. വിനയ് ഫോർട്ട്, അലൻസിയർ, പ്രേം പ്രകാശ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് ടീമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ഷാൻ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42395/priya-warrier-is-back-in-malayalam-cinema)