---
title: "'എലോണി'ല്‍  മോഹന്‍ലാല്‍ എത്തുന്നത് പുത്തന്‍ ഗെറ്റപ്പില്‍"
english_title: "Mohanlal arrives at 'alone' in the new Getup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4239/mohanlal-arrives-at-in-the-new-getup"
published_at: "2021-10-08T22:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616079b11712d_mohanlal.jpg"
keywords: []
---

# 'എലോണി'ല്‍  മോഹന്‍ലാല്‍ എത്തുന്നത് പുത്തന്‍ ഗെറ്റപ്പില്‍

> **Lead Summary:** ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ'എലോണി'ല്‍ മോഹന്‍ലാല്‍ എത്തുന്നത് പുത്തന്‍ ഗെറ്റപ്പില്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലും സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയിലാണ് മോഹന്‍ലാല്‍ എത്തുക. ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ടു. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച് ഒരു സിനിമ വരുന്നത്.

## Article Content

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ'എലോണി'ല്‍ മോഹന്‍ലാല്‍ എത്തുന്നത് പുത്തന്‍ ഗെറ്റപ്പില്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലും സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയിലാണ് മോഹന്‍ലാല്‍ എത്തുക. ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ടു. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച് ഒരു സിനിമ വരുന്നത്.

[https://youtu.be/KGZ8Kz9aSOI](https://youtu.be/KGZ8Kz9aSOI)

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം.

2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ പ്രധാന അണിയറക്കാര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/4239/mohanlal-arrives-at-in-the-new-getup)