---
title: "ഒരു കാലത്ത് സ്വന്തം ജെന്‍ഡര്‍ പ്രകടമാക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടിയിരുന്ന ഞാന്‍ ഇന്ന് സ്ത്രീകളുടെ ലോകത്ത് അഭിമാനിക്കുന്നു; രഞ്ജു രഞ്ജിമാറിന്റെ  പോസ്റ്റ് വൈറലാകുന്നു "
english_title: "Now the new post shared by Ranju Ranji is also noteworthy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42380/now-the-new-post-shared-by-ranju-ranji-is-also-noteworthy"
published_at: "2022-05-12T19:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d10f5486d6_ranju.jpg"
keywords: []
---

# ഒരു കാലത്ത് സ്വന്തം ജെന്‍ഡര്‍ പ്രകടമാക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടിയിരുന്ന ഞാന്‍ ഇന്ന് സ്ത്രീകളുടെ ലോകത്ത് അഭിമാനിക്കുന്നു; രഞ്ജു രഞ്ജിമാറിന്റെ  പോസ്റ്റ് വൈറലാകുന്നു 

> **Lead Summary:** മലയാളികളുടെ സുപരിചിതയായ ട്രാന്‍സ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ രഞ്ജു പങ്കുവെയ്ക്കുന്ന കുറിപ്പും മറ്റും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച പുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. താന്‍ ഗാനം ആലപിക്കുന്ന വീഡിയോയ്ക്ക് ഒപ്പമാണ് കുറിപ്പ്.

## Article Content

മലയാളികളുടെ സുപരിചിതയായ ട്രാന്‍സ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ രഞ്ജു പങ്കുവെയ്ക്കുന്ന കുറിപ്പും മറ്റും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച പുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. താന്‍ ഗാനം ആലപിക്കുന്ന വീഡിയോയ്ക്ക് ഒപ്പമാണ് കുറിപ്പ്.

മേക്കപ്പിന് പോകുന്നിടത്ത് ചിലരൊക്കെ പറയാറുണ്ട് ഞങ്ങള്‍ വന്നത് മേക്കപ്പ് പഠിക്കാന്‍ മാത്രമല്ല രഞ്ജു അമ്മയെ കാണാനും കൂടിയാണ്, ഇത് കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും, മനസ്സ് വല്ലാതെ വേദനിക്കും, ഒരുപക്ഷേ സന്തോഷം കൊണ്ടായിരിക്കാം.

**

കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ ലോകം എന്ന് പറയുന്നത് ഇവരൊക്കെ അടങ്ങുന്നതാണ്, ഓരോ ക്ലാസുകള്‍ കഴിയുംതോറും എനിക്ക് കൂടുതല്‍ കൂടുതല്‍ സഹോദരങ്ങളെ കിട്ടുന്നു, മക്കളെ കിട്ടുന്നു, സുഹൃത്തുക്കളെ കിട്ടുന്നു.

ഒരുകാലത്ത് സ്വന്തം ജെന്‍ഡര്‍ പ്രകടമാക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടിയിരുന്ന ഞാന്‍ ഇന്ന് സ്ത്രീകളുടെ ലോകത്ത് അവരിലൊരാളായി ഇങ്ങനെ നില്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനിക്കുക അല്ലാതെ വേറെ എന്ത് ചെയ്യാന്‍.- രഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം, **

പലപ്പോഴും വിചാരിക്കാറുണ്ട്, ഇവരെല്ലാം എന്നെ എന്തുമാത്രം സ്‌നേഹിക്കുന്നു എന്ന്, തിരിച്ചു കൊടുക്കാന്‍ എന്റെ കയ്യില്‍ സ്‌നേഹം മാത്രമേ ഉള്ളൂ, ചില അറിവുകളും, എന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ നല്ലൊരു മേക്കപ്പ് സെമിനാര്‍ നടത്തുവാനും അതിലൂടെ പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

ഓരോ സെമിനാറുകള്‍ക്കും, വര്‍ക്ഷോപ്പുകള്‍ക്കും, മേക്കപ്പിന് പോകുന്നിടത്ത് ചിലരൊക്കെ പറയാറുണ്ട് ഞങ്ങള്‍ വന്നത് മേക്കപ്പ് പഠിക്കാന്‍ മാത്രമല്ല രഞ്ജു അമ്മയെ കാണാനും കൂടിയാണ്, ഇത് കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും, മനസ്സ് വല്ലാതെ വേദനിക്കും, ഒരുപക്ഷേ സന്തോഷം കൊണ്ടായിരിക്കാം.

കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ ലോകം എന്ന് പറയുന്നത് ഇവരൊക്കെ അടങ്ങുന്നതാണ്, ഓരോ ക്ലാസുകള്‍ കഴിയുംതോറും എനിക്ക് കൂടുതല്‍ കൂടുതല്‍ സഹോദരങ്ങളെ കിട്ടുന്നു, മക്കളെ കിട്ടുന്നു, സുഹൃത്തുക്കളെ കിട്ടുന്നു, ഒരുകാലത്ത് സ്വന്തം ജെന്‍ഡര്‍ പ്രകടമാക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടിയിരുന്ന ഞാന്‍ ഇന്ന് സ്ത്രീകളുടെ ലോകത്ത് അവരിലൊരാളായി ഇങ്ങനെ നില്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനിക്കുക അല്ലാതെ വേറെ എന്ത് ചെയ്യാന്‍, കേരളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജില്ലകളിലൊന്നാണ് കണ്ണൂര്‍, ഇന്നിവിടെ ക്ലാസ് നടത്തുവാന്‍ എല്ലാവിധ സപ്പോര്‍ട്ടും ചെയ്തുതന്ന MIDOZ നും, ഓരോ സ്റ്റാഫ് അംഗങ്ങള്‍ക്കും, എന്നോടൊപ്പം സഹകരിച്ച സുധിക്കും, എന്റെ മകള്‍ സൂര്യയ്ക്കും, എന്റെ മകള്‍ അനുശ്രീക്കും, ഒത്തിരി സ്‌നേഹം. സെമിനാറിന് വന്ന കുറച്ചുപേര്‍ അവിടെനിന്ന് പോയതിനു ശേഷമാണ് ചിലര്‍ എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പാട്ടുപാടിച്ചത്, പാട്ടുപാടുന്നതിനുമുമ്പ് പോയവരോട് ക്ഷമ ചോദിക്കുന്നു, കാരണം നിങ്ങള്‍ എല്ലാവരും ഉള്ളപ്പോള്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു പാട്ടുപാടാന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/42380/now-the-new-post-shared-by-ranju-ranji-is-also-noteworthy)