---
title: "വർക്കൗട്ടുമായി  ഐശ്വര്യ, വീഡിയോ വൈറൽ "
english_title: "Now, a new video of Aishwarya is gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42360/now-a-new-video-of-aishwarya-is-gaining-attention-on-social-media"
published_at: "2022-05-12T17:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cf12590624_aiswarya.jpg"
keywords: []
---

# വർക്കൗട്ടുമായി  ഐശ്വര്യ, വീഡിയോ വൈറൽ 

> **Lead Summary:** മലയാളികളുടെ പ്രിയനായികയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്നാണ് താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഇതോടെ ഐശ്വര്യ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് മായാനദി എന്ന ചിത്രം താരം ചെയ്തു.

## Article Content

മലയാളികളുടെ പ്രിയനായികയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്നാണ് താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഇതോടെ ഐശ്വര്യ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് മായാനദി എന്ന ചിത്രം താരം ചെയ്തു.

ടോവിനോ ആയിരുന്നു ഇതിൽ നായകൻ. ഈ ചിത്രത്തിലൂടെ ഐശ്വര്യ ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. ഇപ്പോഴിതാ ഐശ്വര്യയുടെ ഒരു പുതിയ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

**

ഒരു വർക്കൗട്ട് വീഡിയോ ആണ് ഇത്. ഐശ്വര്യയുടെ അടുത്ത സുഹൃത്തായ ലക്ഷ്മി വിശ്വനാഥ് ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

[https://www.instagram.com/lakshmi_vishwanath_/?utm_source=ig_embed&ig_rid=777bf3a8-6623-46b8-a073-ba797fd099ea**](https://www.instagram.com/lakshmi_vishwanath_/?utm_source=ig_embed&ig_rid=777bf3a8-6623-46b8-a073-ba797fd099ea)

മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി ലൈക്കുകൾ ഇതിന് ലഭിക്കുന്നുണ്ട്. നിരവധി പ്രേക്ഷകരാണ് ഇതിന് കമൻറ് ചെയ്യുന്നത്. വർക്കൗട്ട് ചെയ്യുമ്പോഴും എന്തൊരു ക്യൂട്ട് ആണ് ഐഷു എന്നാണ് ആരാധകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42360/now-a-new-video-of-aishwarya-is-gaining-attention-on-social-media)