---
title: "'നായകൻ പ്രണവ്, സിനിമ രണ്ട് വർഷത്തിനുള്ളിൽ സംഭവിച്ചേക്കാം'; ധ്യാന്‍ ശ്രീനിവാസന്‍"
english_title: ""Hero Pranav, the movie may happen in two years'; Dhyan Srinivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42337/hero-pranav-the-movie-may-happen-in-two-years-dhyan-srinivasan"
published_at: "2022-05-12T15:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cdfcae7af3_dhyan.jpg"
keywords: []
---

# 'നായകൻ പ്രണവ്, സിനിമ രണ്ട് വർഷത്തിനുള്ളിൽ സംഭവിച്ചേക്കാം'; ധ്യാന്‍ ശ്രീനിവാസന്‍

> **Lead Summary:** ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയതാരമായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. നടൻ ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ എത്തിയ താരം പിന്നീട് തന്റേതായൊരിടം സിനിമയിൽ അരക്കിട്ട് ഉറപ്പിക്കുക ആയിരുന്നു.

## Article Content

ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയതാരമായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. നടൻ ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ എത്തിയ താരം പിന്നീട് തന്റേതായൊരിടം സിനിമയിൽ അരക്കിട്ട് ഉറപ്പിക്കുക ആയിരുന്നു.

നിലവിൽ ഉടൽ എന്ന ചിത്രമാണ് ധ്യാനിന്റേതായി പുറത്തുവരാനിരിക്കുന്നത്. ഈ അവസരത്തിൽ പ്രണവ് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യുന്നതിനെ പറ്റി തുറന്നുപറയുകയാണ് ധ്യാൻ. ‘പ്രണവിനെ നായകനാക്കി എപ്പോഴെങ്കിലും ഒരു സിനിമ നടക്കുമായിരിക്കും.

പ്രൊഡക്ഷന്‍ ടീം പ്രണവിനെ വെച്ച് ഒരു സിനിമയെ പറ്റി സംസാരിക്കുന്നുണ്ട്. പക്ഷേ അതിപ്പോഴല്ല, രണ്ട് വര്‍ഷത്തിനകം എപ്പോഴെങ്കിലും നടക്കാം. ദുല്‍ഖറുമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമൊക്കെയുണ്ട്. കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് അവരുമായി കണ്ട് സംസാരിച്ച് കഥകള്‍ പറയണം,’ എന്നാണ് ധ്യാന്‍ പറഞ്ഞത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഉടലിന്റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. മെയ് മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടൽ' തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42337/hero-pranav-the-movie-may-happen-in-two-years-dhyan-srinivasan)